banner

ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കും

സ്വന്തം ലേഖകൻ
ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൗദിയിൽ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അങ്ങനെയെങ്കിൽ ജൂണ്‍ 16 മുതല്‍ 20 വ്യാഴാഴ്ച വരെയാകും ഒമാനില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങൾ. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 23ന് ആയിരിക്കും ഓഫിസുകളെല്ലാം തുറന്നു പ്രവർത്തിക്കുക.  

പൊതു അവധിക്ക് മുൻപും ശേഷവുമുള്ള വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ ബലി പെരുന്നാള്‍ കാലത്ത് തുടര്‍ച്ചയായി ഒൻപത് ദിവസം ഒഴിവ് ലഭിക്കും.

Post a Comment

0 Comments