banner

കടംവാങ്ങിയ പണം തിരികെ നല്‍കാനായില്ല!, തമിഴ്‌നാട്ടിലെ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിൽ പണം നഷ്‌ടമായി, മൂന്നംഗ കുടുംബം മരിച്ചത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് പോലീസ്, മരണം സയനൈഡ് ഉള്ളില്‍ ചെന്ന്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : നെയ്യാറ്റിൻകര കൂട്ടപ്പനയില്‍ കുടുംബത്തിലെ മൂന്നുപേരെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം പുറത്ത്. അറപ്പുരവിള വീട്ടില്‍ മണിലാല്‍ (50), ഭാര്യ മഞ്ജു (48), മകൻ അഭിലാല്‍ (18) എന്നിവരെയാണ് ഇന്നലെ രാത്രി 11മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനമുണ്ടായത്. ഭക്ഷണത്തില്‍ സയനൈഡ് കലർത്തി കഴിച്ചാണ് ഇവർ മരിച്ചത്. കടംവാങ്ങിയ പണം തിരികെ നല്‍കാനാകാതെ വന്നതാണ് മണിലാലിനെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.

സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തികമായി തകർന്നതിനാല്‍ ആത്മഹത്യ ചെ‌യ്യുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. തമിഴ്‌നാട്ടില്‍ മണിലാല്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടം നടത്തിയിരുന്നു. എന്നാല്‍ ഈ ബിസിനസില്‍ പണം നഷ്‌ടമായി. പലരില്‍ നിന്നും ഒൻപത് ലക്ഷത്തോളം രൂപ കടംവാങ്ങിയിരുന്നു. പലിശ നല്‍കാനായി എടുത്ത വായ്‌പയും തിരിച്ചടക്കാൻ കഴിഞ്ഞില്ല. ഇതിനാലാണ് ആത്മഹത്യയെന്നാണ് സൂചന. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments