സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : തൃശൂരില്‍ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന. മിന്നുന്ന ജയം സ്വന്തമാക്കിയിട്ടും കേന്ദ്രം സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ അദ്ദേഹത്തിന് അതൃപ്‌തിയുള്ള വിവരം മന്ത്രിയുമായി ചേർന്നുള്ള വൃത്തങ്ങള്‍ സൂചന നല്‍കി. പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതടക്കം നാലോളം സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം.
എന്നാല്‍ മന്ത്രിസ്ഥാനം സിനിമാ അഭിനയത്തിനായി ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹത്തോട് അടുത്ത ചില വൃത്തങ്ങള്‍ സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ‘താമസിയാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തിനിന്നും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമ ചെയ്‌തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എം.പിയെന്ന നിലയില്‍ മികച്ച പ്രകടനം തൃശൂരില്‍ കാഴ്‌ചവയ്‌ക്കും. കേന്ദ്രമന്ത്രി സ്ഥാനം വേണ്ടേന്നായിരുന്നു നിലപാട്.’ ഒരു മാദ്ധ്യമത്തോട് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കി.
അതേസമയം പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയും സുരേഷ് ഗോപിയ്‌ക്ക് സാംസ്‌കാരിക വകുപ്പ് നല്‍കിയേക്കുമെന്ന സൂചനയാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്നത്. വിജയത്തിന് ശേഷം ഡല്‍ഹിയിലെത്തി മോദിയെ കണ്ട സുരേഷ്‌ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ സീറ്റുറപ്പിച്ചിരുന്നു. ഔദ്യോഗിക അറിയിപ്പും വിവരങ്ങളും പിന്നാലെ ലഭിക്കുമെന്നും കൂടിക്കാഴ്ചയില്‍ അറിയിച്ചു. എന്നാല്‍ പദ്മനാഭസ്വാമി ക്ഷേത്ര ദർശനം ഉള്‍പ്പെടെ പൂർത്തിയാക്കാനായി സുരേഷ് ഗോപി ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്തെത്തിയിരുന്നു. ഇന്നലെ രാവിലെ തന്നെ തലസ്ഥാനത്ത് നിന്ന് പുറപ്പെടുമെന്നായിരുന്നു വിവരം.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments