സ്വന്തം ലേഖകൻ
കോട്ടയം : കാണക്കാരിക്ക് സമീപം വെമ്പള്ളിയിലെ ആ വീട് ഞായറാഴ്ച ഉച്ചവരെ ഒരു സാധാരണ വീടായിരുന്നു. ജോർജ്ജ് കുര്യന്റെ ഭാര്യ അന്നമ്മ മാത്രം വീട്ടില്‍. അടുക്കളപ്പണിയും മറ്റുമായി സാധാരണ വീട്ടമ്മയുടെ തിരക്കുകള്‍. എന്നാല്‍ ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ചില മാദ്ധ്യമപ്രവർത്തകർ വീട്ടിലേക്ക് വന്നത്. ജോർജ്ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കുമോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.
ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അന്നമ്മ മറുപടി നല്‍കിയെങ്കിലും വാർത്ത ഉറപ്പിച്ചതോടെ ക്യാമറയ്‌ക്ക് മുൻപില്‍ പ്രതികരണം വേണമെന്നായി ചാനലുകാർ. ഇത്രയും നാളും ജനങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചതിന്റെ ഫലമാണെന്നും അങ്ങനെയേ കാണുന്നുളളൂവെന്നും അന്നമ്മയുടെ ആദ്യ മറുപടി. മുഴുവൻ സമയവും അദ്ദേഹം പാർട്ടി പ്രവർത്തനത്തിനായി സമർപ്പിച്ചു. ഡല്‍ഹിയില്‍ പാർട്ടി യോഗങ്ങള്‍ക്കായി പോകുന്നത് പതിവായതുകൊണ്ട് ഒരു പുതുമ തോന്നിയില്ല.
തുടർന്നും ഞങ്ങളുടെ ഭാഗത്ത് നിന്ന് അദ്ദേഹത്തിന് എല്ലാ സഹായവും നല്‍കും. ജീവിതത്തില്‍ ഒപ്പം കൂടിയപ്പോള്‍ മുതല്‍ ഇങ്ങനെയാണ്. അപ്രതീക്ഷിതമായിട്ടാകും ഓരോ കാര്യങ്ങള്‍ സംഭവിക്കുക. ആർമി നഴ്‌സായിരുന്നു അന്നമ്മ. 32 വർഷത്തെ സർവ്വീസിന് ശേഷമാണ് വിരമിച്ചത്. ഡല്‍ഹിയിലേക്ക് പോകാൻ കഴിയാത്തതില്‍ വിഷമമുണ്ടോയെന്ന ചോദ്യത്തിന് സർവ്വീസിലിരിക്കുമ്ബോള്‍ പോലും എല്ലാ സ്ഥലത്തും അദ്ദേഹം ഒപ്പമുണ്ടായിരുന്നില്ലെന്ന് അന്നമ്മ പറഞ്ഞു. അതുകൊണ്ടു തന്നെ ഇതില്‍ പുതുമ തോന്നുന്നില്ല. സമൂഹത്തെ സേവിക്കുന്നതും സ്വരാജ്യത്തെ സേവിക്കുന്നതും സന്തോഷത്തോടെ കാണുന്നു. ദൈവത്തിന് നന്ദി പറയുന്നുവെന്നും അവർ പറഞ്ഞു. ബിജെപി കേരളത്തില്‍ ഒന്നുമില്ലാതിരുന്ന സമയത്തും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് ജോർജ്ജ് കുര്യനെന്ന് സഹോദരൻ പറഞ്ഞു. അന്ന് അയല്‍ക്കാരും നാട്ടുകാരും എതിർപ്പായിരുന്നു ബിജെപി ഹിന്ദുക്കളുടെ പാർട്ടിയെന്ന് പറഞ്ഞായിരുന്നു എതിർപ്പ്. അഞ്ച് സഹോദരങ്ങളാണ് ജോർജ്ജ് കുര്യനുളളത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments