banner

പോത്തിനെ അഴിച്ച്‌ കെട്ടുന്നതിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്!, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി അധികൃതർ


സ്വന്തം ലേഖകൻ
പള്ളിക്കത്തോട് : പോത്തിന്‍റെ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ആനിക്കാട് മുക്കാലി കൊടിമറ്റ് ഗോപകുമാർ(40)ആണ് പരിക്കേറ്റത്.

ഇയാളെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

വീട്ടിൽ വളർത്തുന്ന പോത്തിന്റെതന്നെ കുത്തേറ്റാണ് ഗോപകുമാറിന് പരിക്കേറ്റത്. പോത്തിനെ അഴിച്ച്‌ പറമ്പിൽ കെട്ടുന്നതിനിടെ പോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. വെള്ളായാഴ്ചയാണ് സംഭവം.

Post a Comment

0 Comments