banner

ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്!, എക്സിറ്റ് പോളുകൾ ആസൂത്രണം ചെയ്ത് പുറത്തിറക്കിയതെന്ന് ജയറാം രമേശ്, അശാസ്ത്രീയമാണെന്ന് ശശി തരൂർ


സ്വന്തം ലേഖകൻ
ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്.

295 സീറ്റില് കൂടുതല് ഇന്ത്യ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോൺഗ്രസ് പങ്കുവച്ചു.
ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു.

എക്സിറ്റ് പോളുകള് തള്ളി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും രംഗത്തെത്തി. എക്സിറ്റ് പോളുകള് അശാസ്ത്രീയമാണെന്നും ശശി തരൂർ പറഞ്ഞു. ശരിക്കും ഫലം വരട്ടേയെന്നും തരൂർ പറഞ്ഞു.

പുറത്ത് വന്ന ഭൂരിപക്ഷം സർവേകളും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ വിജയം പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് തരൂരിൻ്റെ പ്രതികരണം.

ശക്തമായ ത്രികോണ മത്സരം നടന്ന തിരുവന്തപുരത്ത് പന്ന്യൻ രവീന്ദ്രനായിരുന്നു ഇടതു സ്ഥാനാർത്ഥി.

Post a Comment

0 Comments