banner

അഞ്ചാലുംമൂട്ടിൽ ആതിര ബസ് മുന്നോട്ടെടുക്കുന്നതിനിടെ കാലിലൂടെ ടയർ കയറി വയോധികൻ മരിച്ചു!, ആളെ തിരിച്ചറിഞ്ഞതായി പോലീസ്, ബസിന് ഇടയിൽപ്പെട്ട വൃദ്ധനെ രക്ഷിച്ചത് ബി.ജെ.പി.പ്രവർത്തകരും നാട്ടുകാരും ചേർന്ന്, പക്ഷെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം


സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : സ്വകാര്യ ബസ് മുന്നോട്ടെടുക്കുന്നതിനിടെ കാൽകുടുങ്ങി വീണ വയോധികൻ ആശുപത്രിയിൽ എത്തിച്ചയുടനെ മരിച്ചു. പെരുംമ്പുഴ മുരിക്കന്നൂർ സുനി ഭവനത്തിൽ രാഘവൻ ഉണ്ണിത്താൻ്റെ മകൻ സുരേന്ദ്രൻ ഉണ്ണിത്താൻ (82) ആണ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചയുടനെ മരിച്ചത്. അഞ്ചാലുംമൂട് ജങ്‌ഷനിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. എന്നാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു.

കൊല്ലം - കുണ്ടറ റൂട്ടിലോടുന്ന ആതിര ബസിന് മുന്നിലാണ് വയോധികൻ അപകടത്തിൽപ്പെട്ടത്. അഞ്ചാലുംമൂട്ടിൽ നിന്ന് കൊല്ലത്തേക്കുവന്ന സ്വകാര്യ ബസ്‌ ജങ്‌ഷനിലെ ബസ് ബേയിൽ നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. ഈ സമയം ബസ്‌ബേയിൽ ഇരുന്ന വയോധികൻ റോഡിലേക്ക് ഇറങ്ങിയതുകാണാതെ ബസ് മുന്നോട്ട് എടുത്തപ്പോൾ വയോധികന്റെ കാലിലൂടെ ടയർ കയറുകയായിരുന്നു. 

ഇതേ സമയം സമീപത്തുണ്ടായിരുന്ന ബി.ജെ.പി.പ്രവർത്തകർ ബഹളം വെച്ചതോടെ ബസ് ഡ്രൈവർ സംഭവം ശ്രദ്ധിക്കുന്നത്. ഇതോടെ ബസ് നിർത്തുകയായിരുന്നു. ഇതോടെ വയോധികന്റെ പാദം ബസിനടിയിലും തല മുൻചക്രത്തിന്റെ ആക്‌സിലിൽ ഉടക്കി നിവരാൻ കഴിയാത്ത അവസ്ഥയിലുമായി. ഓടിക്കൂടിയ ബി.ജെ.പി. പ്രവർത്തകരും ബസ് ജീവനക്കാരും ചേർന്ന് ജാക്കിെവച്ച് ബസ് ഉയർത്തി വയോധികനെ പുറത്തെടുത്തു. കാലിന് ഗുരുതര പരിക്കേറ്റ വയോധികനെ അല്പ ബോധത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments