banner

ഞെട്ടിക്കുന്ന വാർത്ത!, നമ്മുടെ മക്കളെ പതിനായിരങ്ങൾ ചിലവാക്കി അയക്കുന്ന സ്കൂളുകൾ പലതും നിലവാരമില്ലാത്തത്, സി.ബി.എസ്.ഇ സ്കൂൾ എന്ന പേരിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന പല സ്കൂളുകൾക്കും അനുമതിയില്ല, കൊള്ള ഫീസ് കൊടുത്ത് പല രക്ഷിതാക്കളും കുട്ടികളെ അയക്കുന്നത് അനധികൃതമായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ, കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ പോലും വഞ്ചന നടത്തുന്ന സ്കൂളുകളുടെ വിവരങ്ങൾ അഷ്ടമുടി ലൈവ് പുറത്തു വിടുന്നു - അഷ്ടമുടി ലൈവ് അന്വേഷണം

Published from Blogger Prime Android App
ഇൻഷാദ് സജീവ്
കൊല്ലം : 'ജില്ലയിലെ അനധികൃത സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങൾ നമ്മൾ മനസ്സിലാക്കുന്നതിനേക്കാൾ ഗുരുതരമാണ്' - ഒരു എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകൻ ഇങ്ങനെ പറഞ്ഞത് മുതലാണ് ഈ വിഷയത്തിൽ അഷ്ടമുടി ലൈവ് അന്വേഷണത്തിന് തിരിഞ്ഞത്. വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോഴാണ് അവരുടെ കയ്യിൽ ഇത്തരം സ്കൂളുകളെ പറ്റി ഒരു ഡേറ്റയും ഇല്ലെന്ന് മനസ്സിലാക്കുന്നത്. ഇതല്ല വലിയ തമാശ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിന് അധികദൂരത്തല്ലാതെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ അനധികൃത സ്കൂൾ പ്രവർത്തിക്കുന്നുവെന്ന് അഷ്ടമുടി ലൈവ് കണ്ടെത്തി. ഓർക്കുക ഒരു മാതാപിതാക്കളും തൻ്റെ കുട്ടി അംഗീകാരമില്ലാത്ത സ്കൂളിൽ ചേരാൻ ആഗ്രഹിക്കുന്നില്ല. സത്യത്തിൽ അനധികൃത സ്‌കൂളുകളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം മൂലമാണ് രക്ഷിതാക്കൾ കുട്ടികളെ ഇത്തരം സ്‌കൂളുകളിലേക്ക് അയയ്ക്കാൻ തയ്യാറെടുത്തത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ പോലും വഞ്ചന നടത്തുന്ന സ്കൂളുകളുടെ എണ്ണം അംഗീകാരമുള്ള സ്കൂളുകളെക്കാൾ ഏറെ കൂടുതലാണെന്നുള്ളതാണ് അതിശയകരം. അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകളില്ലാതെ ഈ അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് മൂലം രക്ഷിതാക്കളും വിദ്യാർത്ഥികളും ആശയക്കുഴപ്പത്തിലും നിരാശയിലുമാണ്. 

നടപടിയെടുക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് ചെറുവിരൾ അനക്കുന്നില്ലെന്നും ഈ അനധികൃത സ്‌കൂളുകളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ താല്പര്യം കാണിക്കുന്നില്ലെന്നുമാണ് ഒരു വിഭാഗം പരാതിപ്പെടുന്നത്. ഈ സുതാര്യതയുടെ അഭാവം പ്രശ്നം കൂടുതൽ വഷളാക്കുന്നു, ഏതൊക്കെ സ്ഥാപനങ്ങളാണ് നിയമാനുസൃതമെന്ന് പല രക്ഷിതാക്കളും അറിയാതെ പോകുന്നു. ഇത്തരം അനധികൃത സ്കൂളുകൾ അമിതമായ ഫീസ് ആണ് ഈടാക്കുന്നത്. ഇത് ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസമാണ് തങ്ങൾ നൽകുന്നതെന്ന് പരസ്യം ചെയ്തുതുകൊണ്ട് രക്ഷിതാക്കളെ ആകർഷിക്കുകയാണ് ഇവർ. ഈ പുതിയ അധ്യയന വർഷം തുടങ്ങിയപ്പോൾ കഴിഞ്ഞ തവണ നിരവധി പരാതി ഉയർന്നതിനെ തുടർന്ന് പൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തലപൊക്കിയതായും വിവരം ലഭിച്ചെങ്കിലും പരിശോധന നടത്തിയിട്ടില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥർ അനദ്യോഗികമായി അഷ്ടമുടി ലൈവിനോട് സ്ഥിരീകരിക്കുന്നു. 

കുട്ടികളുടെ നല്ല ഭാവി സുരക്ഷിതമാക്കാൻ അക്ഷീണം പ്രയത്നിക്കുന്ന രക്ഷിതാക്കളുടെ ശ്രമങ്ങളെയാണ് ഈ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ അസ്തിത്വം തുരങ്കം വെക്കുന്നത്. പ്രശ്നം ഇത്തരത്തിൽ ഗുരുതരമായിട്ടും ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ മൗനം വിദ്യാഭ്യാസ പ്രവർത്തകരിൽ നിരാശ വർധിപ്പിക്കുന്നയാണ്. പ്രൈമറി ക്ലാസുകൾ നടത്താൻ അംഗീകാരം ലഭിച്ച സ്കൂളുകൾ യു.പി വിദ്യാഭ്യാസം കൂടി നൽകുന്ന വിരോധാഭാസത്തിനും സ്റ്റേറ്റ് സിലബസിന് അംഗീകാരം ലഭിച്ചവ സി.ബി.എസ്.സി വിദ്യാഭ്യാസം നൽകുന്നതിനും  വകുപ്പിന് മൗനം തന്നെയാണ് മറുപടി. സ്‌കൂളുകൾക്ക് എല്ലാ സൗകര്യങ്ങളും യോഗ്യതയുള്ള അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികളും ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവാദിത്തമാണെന്ന സത്യം ഇവർ എന്നാണ് മനസ്സിലാക്കുകയെന്നാണ് ഉയരുന്ന ചോദ്യം. വിദ്യാഭ്യാസ വകുപ്പിൻ്റെ മൗനത്തെ മറയാക്കി, പ്രവർത്തിക്കുന്ന അനധികൃത സ്കൂളുകളുടെ വിവരങ്ങൾ അഷ്ടമുടി ലൈവ് വരും ദിവസങ്ങളിൽ പുറത്ത് വിടും.

അനധികൃത സ്കൂളുകളിൽ രക്ഷിതാക്കൾ മക്കൾക്ക് പ്രവേശനം നൽകിയാൽ എന്ത് സംഭവിക്കും? - അന്വേഷണ പരമ്പരയിലെ അടുത്ത അദ്ധ്യായം നാളെ (11.06.2024)

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments