banner

നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം!, മീൻ പിടിക്കാനെത്തിയ വിദ്യാർത്ഥികൾ പുഴക്കരയിൽ നില്‍ക്കുന്നതിനിടെ കര ഇടിഞ്ഞ് അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, ഒരാൾ നീന്തി രക്ഷപ്പെട്ടു

Published from Blogger Prime Android App
കണ്ണൂർ : മയ്യില്‍ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയില്‍ പുഴയില്‍ വീണ് മൂന്നു വിദ്യാർഥികള്‍ മുങ്ങി മരിച്ചു. പാവന്നൂർമൊട്ട സ്വദേശികളായ നിവേദ് (21), ജോബിൻ ജിത്ത് (17), അഭിനവ് (21) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടി നീന്തി രക്ഷപെട്ടു. പുഴക്കരയില്‍ നില്‍ക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു. മീൻ പിടിക്കാനായി എത്തിയപ്പോഴാണ് ദാരുണ സംഭവം അരങ്ങേറിയത്.

Post a Comment

0 Comments