banner

നീറ്റ് പരീക്ഷയിൽ തട്ടിപ്പ് ആരോപിച്ച് പ്രതിപക്ഷം!, നാളെ അധികാരത്തിലേറുന്ന എൻഡിഎ സര്‍ക്കാരിനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധത്തിന് ആഹ്വാനം, എസ്‌എഫ്‌ഐയടക്കം പ്രതിഷേധിക്കും

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ഡൽഹി : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏല്‍ക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം.

ഞാറാഴ്ച്ചത്തെ സത്യപ്രതിഞ്ജ ചടങ്ങുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ച്ച ഡൽഹിയില്‍ വൻ പ്രതിഷേധത്തിന് ആഹ്വാനം. എസ്‌എഫ്‌ഐ അടക്കം ഇടത് വിദ്യാർത്ഥി സംഘടനകള്‍ പ്രതിഷേധം നടത്തും.

യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ കോർഡിനേറ്റർ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി.

Post a Comment

0 Comments