
കൊല്ലം : കൊല്ലത്ത് മെഡിക്കൽ സ്റ്റോറിൽ മോഷണം. പ്രാക്കുളം സുരേഷ് എന്നയാളുടെ ഉടമസ്ഥതയിൽ കാവനാട് പ്രവർത്തിക്കുന്ന അക്ഷയ കമ്മ്യൂണിറ്റി ഫാർമസിയിലാണ് മോഷണം നടന്നത്. 1.75 ലക്ഷം രൂപയോളം കവർന്നു. രണ്ടുദിവസത്തെ കളക്ഷൻ ഫാർമസിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതാണ് മോഷ്ടാക്കൾ അപഹരിച്ചത്. തിങ്കളാഴ്ച രാവിലെ ഷോപ്പിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഷോപ്പിൽ മുഴുവൻ മുളകുപൊടി വിതറിയിട്ടുണ്ട്. ഉടമ ശക്തികുളങ്ങര പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
0 Comments