
തൃശൂർ : സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം.തൃശൂർ ഡിസിസി പ്രസിഡൻഡിൻ്റെയും സംഘത്തിൻ്റെയും മർദ്ദനമേറ്റതായി പരാതി നൽകിയ സജീവൻ കുരിയച്ചിറയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. രണ്ടു കാറുകളിലായി എത്തിയ സംഘമാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്ന് സജീവൻ കുരിയച്ചിറ പറഞ്ഞു. വീടിൻറെ ജനൽ ചില്ലുകളും അടിച്ചു തകർക്കുകയും ചെടിച്ചട്ടികൾ നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസ് എടുത്തിരുന്നു. അന്യായമായി സംഘം ചേരൽ, മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് നടപടി.
0 Comments