banner

മമ്മുട്ടിക്ക് ഒപ്പമുള്ള ഏഴു വയസ്സുകാരൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ നിറയുന്നു!, ഇവാൻ ജോ അഖിൽ നിര്യാതനായി

Published from Blogger Prime Android App
പെരുമ്പാവൂർ :
അല്ലപ്ര കുഴിയേലിൽ വീട്ടിൽ ഇവാൻ ജോ അഖിൽ (7) നിര്യാതനായി. സംസ്കാരം ബുധനാഴമ രാവിലെ 10.30യോടെ പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളിയിൽ നടന്നു. നടൻ മമ്മുട്ടിയോടുള്ള ആരാധനയും തുടർന്ന് താൻ വരച്ച ചിത്രവുമായി മമ്മുട്ടിയെ കണ്ടതുമെല്ലാം നേരത്തെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ഭ്രമയുഗം സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി ഖത്തറിൽ എത്തിയപ്പോഴാണ് ഇവാനെ മമ്മുട്ടി കണ്ടതും തന്നെ വരച്ച ചിത്രത്തിന് മേൽ അഭിനന്ദനം എഴുതിയതും. ഇ.എൻ.ടി വിദഗ്ദനായ മോഹൻ തോമസ് നേരത്തെ ഈക്കാര്യം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ആ സമയത്തിന് മുന്നേ തന്നെ കുഞ്ഞ് ഇവാൻ അസുഖ ബാധിതനായി ചികിത്സ തുടങ്ങിയിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ വലിയ നഷ്ടം താങ്ങാൻ ആ കുടുംബത്തിന് ശക്തി ലഭിക്കട്ടെയെന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നത. അതേ സമയം, സിനിമാ താരം മമ്മുട്ടിയും ഒത്തുള്ള ഇവാൻ്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. 'മമ്മൂട്ടിയുടെ കുഞ്ഞു ആരാധകന് വിട, ആദരാഞ്ജലികൾ' എന്ന തലക്കെട്ടോടെയാണ് പോസ്റ്റുകൾ അധികവും. 

Post a Comment

0 Comments