
ആലപ്പുഴ : ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കടക്കരപ്പള്ളി തങ്കി ഇലങ്ങാട്ട് കിച്ചു (24) ആണ് മരിച്ചത്. അർത്തുങ്കൽ പള്ളിയ്ക്ക് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. കടക്കരപ്പള്ളി തങ്കി ഇലങ്ങാട്ട് പരേതനായ ബാബുവിന്റെയും, സിന്ധുവിന്റെയും മകൻ കിച്ചു. സഹോദരി: അഞ്ജന
അർത്തുങ്കൽ-ആലപ്പുഴ തീരദേശ റോഡിൽ തകരാറിലായ ഓട്ടോയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കേടായ പാസഞ്ചർ ഓട്ടോ കെട്ടിവലിക്കുന്നതിനിടെ ആണ് അപകടം നടന്നത്. അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക പള്ളിക്ക് സമീപം കേടായ ഓട്ടോ മറ്റൊരു ഓട്ടോയെത്തിച്ച് കെട്ടിവലിക്കുന്നതിനിടയിൽ കിച്ചുവിന്റെ ബൈക്ക് ഇതിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റോഡിൽ തെറിച്ചു വീണ കിച്ചുവിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
0 Comments