
കൊല്ലം : ജനവിശ്വാസം നഷ്ടപ്പെട്ട മുകേഷ് കൊല്ലം എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. കൊല്ലം നിയോജക മണ്ഡലത്തില്‍ മാത്രമായി 23792 വോട്ടിന് മുകേഷ് പിന്നില്‍ പോയിട്ടുണ്ട്. ആകെയുള്ള 164 ബൂത്തുകളില്‍ 155 ബൂത്തുകളിലും എം.എല്‍. എ. പിന്നിലായി. 9 ഇടങ്ങളില്‍ മാത്രമാണ് നേരിയ വോട്ടിന് ലീഡ് ചെയ്തത്. 31 ബൂത്തുകളില്‍ 3-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നും ബിന്ദു കൃഷ്ണ ചൂണ്ടികാട്ടി.
ഈ കണക്കുകള്‍ തെളിയിക്കുന്നത് കൊല്ലം നിയോജക മണ്ഡലത്തിലെ ജനതയ്ക്ക് മുകേഷ് എം.എല്‍.എ. യിലുള്ള വിശ്വാസം നഷ്ടപ്പട്ടിരിക്കുന്നു എന്നതാണ്. ജനാധിപത്യ പ്രക്രിയയില്‍ ജനം കൈയ്യൊഴിഞ്ഞ മുകേഷ് ജനഹിതം തിരിച്ചറിഞ്ഞ് എം.എല്‍.എ. സ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്ന് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കേവലം 36618 വോട്ടുകള്‍ മാത്രമാണ് മുകേഷിന് ലഭിച്ചിരിക്കുന്നു എന്നുള്ള യാഥാര്‍ത്ഥ്യം എം.എല്‍.എ. തിരിച്ചറിയണമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
0 Comments