
കൊച്ചി : ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്ട്രോള്‍ മൂലം രക്തധമനികള്‍ ചുരുങ്ങുകയോ ബ്ലോക്കാകുയോ ചെയ്യുന്ന അതെറോസ്ക്ലിറോസിസ് മൂലമുള്ള ഹൃദയാഘാതങ്ങളില്‍ 80 ശതമാനവും യുവാക്കളിലാണ് ഉണ്ടാകാറുള്ളതെന്ന് 2019ലെ ഹാർവഡ് ഹെല്‍ത്ത് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. അമിതവണ്ണവും ഉയർന്ന രക്തസമ്മർദവുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നതെന്ന് അമേരിക്കയിലെ സെൻറേഴ്സ് ഫോർ ഡിസീസ് കണ്‍ട്രോളും വ്യക്തമാക്കുന്നു. ലഹരി ഉപയോഗം, പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളും ഹൃദ്രോഗത്തിന് പിന്നിലെ കാരണങ്ങളാണ്. ഹൃദ്രോഗ കേസുകളില്‍ കൂടുതലും വ്യായാമമില്ലായ്മയാണ് കാരണമെന്നും പഠനങ്ങള്‍ പറയുന്നു. ഹൃദയസ്തംഭനം ; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് ബോധക്ഷയം വേഗത്തിലുള്ള ഹൃദയമിടിപ്പ് നെഞ്ചുവേദന തലകറക്കം ശ്വസിക്കാൻ ബുദ്ധിമുട്ട് ഛർദ്ദി വയറുവേദന നെഞ്ചുവേദന ഹൃദയസ്തംഭനം ഉണ്ടാകാൻ സാധ്യതയുള്ളത് ഇവരില്‍.. പുകവലിക്കാരില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരില്‍ വ്യായാമം ചെയ്യാത്തവരില്‍ അമിതവണ്ണം ഉള്ളവരില്‍ അമിത മദ്യപാനം ഉള്ളവരില്‍ ഹൃദയത്തെ കാക്കാൻ ചെയ്യേണ്ടത്… പുകവലി ഹൃദയാരോഗ്യത്തെ ബാധിക്കുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. അതിനാല്‍ പുകവലി പൂർണമായും ഉപേക്ഷിക്കുക. സമ്മർദ്ദം ഹൃദയാഘാതം ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ സമ്മർദ്ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്ന് വിദഗ്ധർ പറയുന്നു. രാവിലെയോ വെെകിട്ടോ ലഘുവ്യായാമങ്ങള്‍ ശീലമാക്കുക. സംസ്കരിച്ച ഭക്ഷണങ്ങള്‍ കുറയ്ക്കേണ്ടത് പ്രധാനമാണ്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ഉപ്പ് അല്ലെങ്കില്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.
0 Comments