banner

കെ.മുരളീധരൻ്റെ പിണക്കം മാറ്റാൻ കോണ്‍ഗ്രസ്!, രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞാല്‍ വയനാട്ടിലേക്ക് പരിഗണിക്കാൻ നീക്കം, രാഹുല്‍ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും നിയമസഭയിലേക്ക് പരിഗണന, പ്രിയങ്ക ഗാന്ധിയ്ക്ക് സീറ്റില്ല

Published from Blogger Prime Android App
തിരുവനന്തപുരം : രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടിലേക്ക് കെ.മുരളീധരനെ പരിഗണിക്കുമെന്ന് വിവരം. തൃശ്ശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ലക്ഷ്യം. പാലക്കാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി‍ഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസിന് ഒരവസരം കൂടി നല്‍കിയേക്കും. വടകരയിലും നേമത്തും തൃശ്ശൂരിലും അടക്കം പാര്‍ട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരന്‍ തൃശ്ശൂരില്‍ തോല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 

പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്. മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ വിളിച്ച്‌ അനുനയിപ്പിക്കുന്നുണ്ടെങ്കിലും വിഷമം മാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കണമെന്നാണ് മുന്നണി നേതാക്കള്‍പോലും പറയുന്നത്. അതേ സമയം, സ്ഥാനാർത്ഥിത്യത്തിലേക്ക് പ്രിയങ്ക ഗാന്ധിയ്ക്ക് വന്നേക്കില്ലെന്നും സൂചനയുണ്ട്.

Post a Comment

0 Comments