സ്വന്തം ലേഖകൻ
കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി മാറ്റണമെന്ന് പൊലീസിന് നിർദേശം നൽകി ഹൈക്കോടതി. പരിഷ്കൃത കാലഘട്ടത്തിലാണ് പോലീസ് സേനയുള്ളതെന്ന് ഓർമ്മിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയോട് കോടതി പറഞ്ഞു. മറ്റ് സർക്കാർ ഓഫീസുകൾ പോലെ ഭയമില്ലാതെ പൊലീസ് സ്റ്റേഷനിൽ ജനങ്ങൾക്ക് കയറിച്ചെല്ലാനാകണമെന്നും കോടതി നിർദേശിച്ചു.
ആലത്തൂരിൽ കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. കോടതി നിർദേശ പ്രകാരം സംസ്ഥാന പൊലീസ് മേധാവി ഓൺലൈനായി കോടതിയിൽ ഹാജരായി. പൊലീസ് സേനയിലെ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മോശമായി പെരുമാറാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി ഡിജിപിക്ക് കർശന നിർദേശം നൽകി. പെരുമാറ്റം സംബന്ധിച്ച് നിരവധി സർക്കുലറുകൾ ഉണ്ടായിട്ടും ഇത്തരം വീഴ്ചകൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ നിയന്തിക്കാൻ സാധിക്കണം. പുതിയ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകണം. പൊലീസ് സ്റ്റേഷൻ എന്ന് പറഞ്ഞാൽ ഭയം ഉളവാക്കുന്ന സ്ഥലം ആകാൻ പാടില്ല. ഏതൊരു സർക്കാർ ഓഫീസും പോലെ ജനങ്ങൾക്ക് കയറിചെല്ലാനാകണമെന്നും കോടതി പറഞ്ഞു. ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും നല്ല പെരുമാറ്റം കാഴ്ച്ചവയ്ക്കുന്നവരാണെന്നും എന്നാൽ ഇത്തരത്തിലുള്ളവർ എല്ലാ വിഭാഗത്തിലുമുണ്ടാകുമെന്നും ഡി ജിപി പറഞ്ഞു. പൊതുജനങ്ങളോട് മോശമായി പെരുമാറുന്നവർക്കതിരെ കർശന നടനടികൾ സ്വീകരിക്കുമെന്നും ഡിജിപി ഉറപ്പ് നൽകി. അഭിഭാഷകൻ്റെ ഹർജി അടുത്തമാസം എട്ടിന് പരിഗണിക്കും.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്ഡേര്ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments