സ്വന്തം ലേഖകൻകാനഡ : കോടതി പരോളില്ലാതെ ജീവിതാവസനാം വരെ തടവിന് ശിക്ഷ വിധിച്ച പ്രതി 74–ാം വയസിൽ കൊല്ലപ്പെട്ടു. സഹതടവുകാരന്‍റെ ആക്രമണത്തിന് ഇരയായി ആണ് കാനഡയെ വിറപ്പിച്ച സീരിയല്‍ കില്ലര്‍ റോബര്‍ട്ട് പിക്ടണ്‍ ജയിലില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ക്യൂബെക്കിലെ ജയില്‍ കഴിയവെ സഹതടവുകാരന്‍റെ ആക്രമണത്തിനിരയായ റോബര്‍ട്ടിൻ്റെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെയാണ് മരണം. സ്ത്രീകളെ കടത്തികൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശേഷം ഇവരുടെ മൃതദേഹം റോബർട്ട് സ്വയം നടത്തിയിരുന്ന പന്നി ഫാമിലെ പന്നികള്‍ക്ക് ഭക്ഷണമായി നല്‍കും. 1978 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തിലായിരുന്നു കൊലപാതകങ്ങള്‍ എല്ലാം നടത്തിയത്.
കൊലപാതകം
നേരത്തെ സൂചിപ്പിച്ച പോലെ 1978 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തിലായിരുന്നു കൊലപാതകങ്ങള്‍ എല്ലാം നടത്തിയത്. കാനേഡിയൻ ചരിത്രത്തിലെ ഭീതിപ്പെടുത്തുന്ന കാലഘട്ടമായിരുന്നു അത്. അന്വേഷിച്ച് എത്താന്‍ അധികമാരും ഇല്ലാത്ത സ്ത്രീകളെ തിരിഞ്ഞുപിടിച്ചായിരുന്നു റോബർട്ട് കൊല നടത്തിയത്. ഇവരില്‍ മിക്ക സ്ത്രീകളും ലൈംഗിക തൊഴിലാളികളോ മയക്കുമരുന്ന് അടിമകളോ ആയിരുന്നു.
കണ്ടുപിടിക്കുന്നത്
സ്ത്രീകളെ കാണാനില്ലെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് പോലീസ് ഇത്രയധികം സ്ത്രീകളെ കാണാതായതിന് പിന്നില്‍ എന്താണെന്നു തിരഞ്ഞിറങ്ങിയത്. അന്വേഷണത്തിൻ്റെ അവസാനത്തിൽ പൊലീസ് എത്തിച്ചര്‍ന്നത് റോബര്‍ട്ടിന്‍റെ പന്നിഫാമിലാണ്. ഇവിടെ നിന്ന് 33 സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങവ്‍ പൊലീസ് കണ്ടെടുത്തു. 49 സ്ത്രീകളെ കൊല ചെയ്തെന്ന് റോബര്‍ട്ട് പൊലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു.
ശിക്ഷ
200,000ഓളെ ഡിഎന്‍എ സാമ്പിളുകള്‍ ഉപയോഗിച്ച് നടന്ന കാനഡയുടെ ചരിത്രത്തിലെ തന്നെ പേരുകേട്ട അന്വേഷണങ്ങളില്‍ ഒന്നായിരുന്നു അത്. ഇതോടെ റോബര്‍ട്ട് എന്ന സീരിയല്‍ കില്ലറുടെ രക്തം മരവിപ്പിക്കുന്ന കൊലപാതക പരമ്പര ലോകം അറിഞ്ഞു. 2007ലാണ് പ്രതിയെ പരോളില്ലാതെ ജീവിതാവസനാം വരെ തടവിന് ശിക്ഷിക്കുന്നത്. മേയ് 19നാണ് റോബര്‍ട്ട് സഹതടവുകരന്‍റെ ആക്രമണത്തിന് ഇരയായത്. ഇതിന് പിന്നാലെയാണ് ലോകം കണ്ട കൊടുകുറ്റവാളികളിലൊരാളായ റോബര്‍ട്ടിന്‍റെ അന്ത്യം.
0 Comments