banner

നിരോധനാജ്ഞ പ്രഖ്യാപിച്ചു!, കൊല്ലത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടർ

Published from Blogger Prime Android App

ലോക്സഭാതിരഞ്ഞടുപ്പ് വോട്ടെണ്ണൽ ദിനമായ നാളെ (ജൂൺ 4) വോട്ടെണ്ണൽ കേന്ദ്രമായ തങ്കശേരി സൈയിന്റ് അലോഷ്യസ് സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്ത് പകൽ 5 മുതൽ വൈകിട്ട് 5 വരെ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൈയിന്റ് അലോഷ്യസ് സ്കൂളും ലക്ഷ്മിനട മുതൽ ആൽത്തറമൂട് വരേയാണ് നിരോധനാജ്ഞ.

പരിസരത്ത് പൊതുയോഗമോ 5 പേരിൽ കൂടുതൽ കൂട്ടം കൂടാനോ പാടില്ല. ആവശ്യ സർവീസുകളായ അടിയന്തര വൈദ്യ സഹായം ,നിയമ പാലനം ,അഗ്നി സുരക്ഷ ,സർക്കാർ പ്രവർത്തികൾ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും അറിയിച്ചു.

Post a Comment

0 Comments