സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കുമ്മിൾ സർക്കാർ എച്ച്.എസ്.എസ്സിൽ നാളെ (ജൂൺ 3) മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ലഹരിക്ക് എതിരെയുള്ള വരയരങ് ഉദ്ഘാടനം ചെയ്യും.ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ സഹപാഠിക്ക് ഒരു സ്‌നേഹവീട് പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മേയർ പ്രസ്സന്ന ഏണസ്റ്റ് ,ജില്ല കലക്ടർ എൻ.ദേവിദാസ് , എം .പി. മാരായ എ.എം.ആരിഫ്,എൻ.കെ.പ്രേമചന്ദ്രൻ,കൊടിക്കുന്നിൽ സുരേഷ് , എം.എൽ.എ മാരായ എം.നൗഷാദ്,എം.മുകേഷ് ,കോവൂർ കുഞ്ഞുമോൻ,സുജിത് വിജയൻപിള്ള ,ജി.എസ്.ജയലാൽ ,പി.എസ്. സുപാൽ , പി.സി.വിഷ്ണുനാഥ് ,സി.ആർ.മഹേഷ് ,തദ്ദേശ സ്വയംഭരണ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും .
.jpg)
0 Comments