സ്വന്തം ലേഖകൻ
തിരുവനന്തപുരം : കരളിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. കരളിന് എന്തെങ്കിലും അനാരോഗ്യം സംഭവിച്ചാൽ മനുഷ്യ ശരീരം പ്രശ്നത്തിൽ ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ശരീരത്തെ ശുദ്ധീകരിക്കുന്ന അവയവമാണ് കരള്‍. അതുകൊണ്ടുതന്നെ കരളിന് ബാധിക്കുന്ന പ്രശ്നങ്ങൾ മറ്റു പല ഗുരുതരമായ അസുഖങ്ങൾക്കും വഴിവെക്കും.
രക്തത്തില്‍ നിന്നുള്ള മാലിന്യങ്ങളെ വേര്‍തിരിക്കുക എന്നതാണ് കരളിന്റെ പ്രധാന ധർമ്മം. മ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ വേര്‍തിരിച്ച് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ആവശ്യമായ തരത്തില്‍ എത്തിക്കുന്നതും കരൾ ആണ്. ശരീരത്തിനെ മൊത്തത്തില്‍ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടതിന്റേയും ഉത്തരവാദിത്വം കരളിനുണ്ട്.
എന്നാൽ കരളിന്റെ ആരോഗ്യത്തിന് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന് പലർക്കും അറിയില്ല. കരളിനെ ബാധിക്കുന്ന കരള്‍ വീക്കം, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവര്‍ എന്നീ അവസ്ഥകളിലേക്ക് എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി വിടരുത്. നമ്മള്‍ വേണ്ടത് പോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും കരളിന്റെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കുന്ന അവസ്ഥയിലേക്ക് എത്തിയേക്കാം. കരളിന്റെ ആരോഗ്യത്തിന് ചില ഭക്ഷണങ്ങൾ നിത്യജീവിതത്തിൽ ഉൾപ്പെടുത്താം.
കരളിന്റെ ആരോഗ്യത്തിന് ഇഞ്ചിയോളം ഗുണമുള്ള ഒരു വസ്തു ഇല്ലെന്ന് തന്നെ പറയാം. കാരണം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചിയില്‍ ആയുസ്സ നീട്ടുന്ന ഗുണങ്ങള്‍ വരെ ഉണ്ട് എന്നതാണ് സത്യം. കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് വേണ്ടി ഇഞ്ചി സ്ഥിരമാക്കാവുന്നതാണ്. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കൂടാതെ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളും ഷോഗോളും കരള്‍രോഗികളെ സഹായിക്കുന്നു.
പപ്പായ ആണ് മറ്റൊന്ന്. ഫലപ്രദമായ ഔഷധ ഗുണങ്ങളാല്‍ സമ്പന്നമാണ് പപ്പായ. ഇതിലുള്ള ടാനിന്‍, ആല്‍ക്കലോയിഡുകള്‍, സാപ്പോണിനുകള്‍ എന്നിവ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതോടൊപ്പം തന്നെ കരളിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
വെളുത്തുള്ളിയാണ് മറ്റൊന്ന്. വെളുത്തുള്ളിയിൽ അടങ്ങിരിക്കുന്ന ഇതിലുള്ള അലിസിന്‍, അലനൈന്‍, അജോയിന്‍ തുടങ്ങിയ ഘടകങ്ങള്‍ ആണ് ആരോഗ്യത്തെ മികച്ചതാക്കുന്നത്. ഇത് കരള്‍ സംബന്ധമായ രോഗാവസ്ഥയുള്ളവരില്‍ മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. അത് കൂടാതെ ധാരാളം ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്. സ്ഥിരമായി വെളുത്തുള്ളി കഴിക്കുന്നത് വഴി അത് കരള്‍ വീക്കത്തേയും അത് വഴി ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു.
സ്ഥിരമായി ഒലീവ് ഓയില്‍ കഴിക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതും വഴി നിങ്ങള്‍ക്ക് കരളിന്റെ ആരോഗ്യം മികച്ചതാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കുന്നതിന് സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഒലീവ് ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഹൃദയാരോഗ്യം മികച്ചതാക്കുകയും കരളിന്റെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് സംയുക്തങ്ങള്‍ കരള്‍ കോശങ്ങളെ സംരക്ഷിക്കുകയും കരളിന്റെ വീക്കം കുറക്കുകയും ചെയ്യുന്നു.
.jpg)
0 Comments