banner

ലോക്സഭാ ഇലക്ഷൻ അപ്ഡേറ്റ്സ്: സുരേഷ് ഗോപിയുടെ വീട്ടില്‍ മധുരം വിതരണം ചെയ്യുന്നു


Published from Blogger Prime Android App


ലീഡ് പിടിച്ച് ഇന്ത്യാ സഖ്യം - 9.40 AM
ലോക് സഭാ തെരഞ്ഞെടുപ്പിൽ‌ ലീഡ് പിടിച്ച് ഇന്ത്യാ സഖ്യം. 261 സീറ്റുകളിലാണ് ഇന്ത്യാ സഖ്യം ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യം 260 സീറ്റുകളിലേക്ക് കുറയുന്നു.

ഹൈബി ഈഡൻ മുന്നിൽ - 9.55 AM
എറണാകുളത്ത് ഹൈബി ഈഡന്‍ 26,076 വോട്ടിന് മുന്നിൽ

കാസർകോട് എല്‍ഡിഎഫ് മുന്നില്‍ - 9.55 AM
കാസർകോട് മണ്ഡലത്തില്‍ എം വി ബാലകൃഷ്ണന്‍ മുന്നില്‍. 1024 വോട്ടിന് എൽഡിഎഫ് ലീഡ്

എല്‍ഡിഎഫ് ലീഡ് - - 9.56 AM
ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ മുന്നില്‍. LDF ലീഡ്- 2982

ലീഡ് പിടിച്ച് എൻഡിഎ സഖ്യം - 9.59 AM
ലോക് സഭാ തെരഞ്ഞെടുപ്പിൽ‌ ലീഡ് പിടിച്ച് ഇന്ത്യാ എൻഡിഎ സഖ്യം. 300 സീറ്റുകളിലാണ് എൻ.ഡി.എ സഖ്യം ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 221 സീറ്റുകളിലേക്ക് കുറയുന്നു.

ആറ്റിങ്ങലിൽ വി ജോയ് മുന്നിൽ - 10.00 AM
ആറ്റിങ്ങലിൽ വി ജോയ് 160 വോട്ടുകൾക്ക് മുന്നിൽ

കോഴിക്കോട് എം  കെ രാഘവന്‍ മുന്നില്‍ - 10.00 AM
കോഴിക്കോട് എം കെ രാഘവൻ വീണ്ടും ലീഡുയർത്തി. 14,534 വോട്ടിൻ്റെ ലീഡ്

Published from Blogger Prime Android App
ആറ്റിങ്ങൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ തർക്കം - 10.00 AM
കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് തർക്കം. ഒരു റൗണ്ട് പൂർത്തിയായിട്ടും ഔദ്യോഗിക ഫലം പ്രഖ്യാപിച്ചില്ലെന്നാണ് ആക്ഷേപം. കുടിക്കാൻ വെള്ളം നൽകിയില്ലെന്നും പരാതി. എല്ലാ പാർട്ടികളുടെ ഏജന്റുമാരും പരാതി ഉന്നയിക്കുന്നു.
Published from Blogger Prime Android App
നില മെച്ചപ്പെടുത്തി ഇന്ത്യാ സഖ്യം - 10.15 AM
ലോക് സഭാ തെരഞ്ഞെടുപ്പിൽ‌ നില മെച്ചപ്പെടുത്തു പിടിച്ച് ഇന്ത്യാ സഖ്യം. 286 സീറ്റുകളിലാണ് എൻ.ഡി.എ സഖ്യം ലീഡ് ചെയ്യുന്നത്. ഇന്ത്യാ സഖ്യം 222 സീറ്റുകളിലേക്ക് കുറയുന്നു. മറ്റുള്ളവർ 31 ഇടങ്ങളിൽ ലീഡ്.

കോട്ടയത്ത് ലീഡ് ഉയർത്തി ഫ്രാൻസിസ് ജോർജ് - 10.20 AM
UDF - 57278
LDF - 47122
NDA - 27762
LEAD - 10156

ലീഡ് അരലക്ഷം കടന്ന് ഹൈബി - 10.20 AM
അരലക്ഷം കടന്ന് ഹൈബി ഈഡന്റെ ലീഡ്. ലീഡ്- 50153
1. ഹൈബി ഈഡൻ (യുഡിഎഫ്) - 104161
2. കെ ജെ ഷൈൻ (എൽഡിഎഫ്) - 54008
3. ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 31037

ഷാഫി പറമ്പിൽ മുന്നില്‍ - 10.20 AM
വടകരയിൽ ഷാഫി പറമ്പിൽ 14,942 വോട്ടുകൾക്ക് മുന്നില്‍

പത്തനംതിട്ട- വോട്ട് നില - 10.22 AM 
ആൻ്റോ ആൻ്റണി ( യുഡിഎഫ്) - 27375
ഡോ. ടി എം തോമസ് ഐസക്ക് (എൽഡിഎഫ്) - 22815
അനിൽ കെ ആൻ്റണി ( എൻഡിഎ) - 16360
അഡ്വ. പി കെ ഗീതാകൃഷ്ണൻ (ബിഎസ്പി) -264
ജോയ് പി മാത്യു ( പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ) - 80
അഡ്വ. ഹരികുമാർ എം കെ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ) - 53
അനൂപ് വി (സ്വതന്ത്രൻ) - 38
കെ സി തോമസ് (സ്വതന്ത്രൻ) - 85

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഒന്നാം റൗണ്ടിൽ കെ സുധാകരന് ലീഡ് - 10.22 AM
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഒന്നാം റൗണ്ടിൽ കെ സുധാകരന് ലീഡ്

വടകരയിൽ ഷാഫി പറമ്പിൽ 22172 വോട്ടുകൾക്ക് മുന്നിൽ  - 10.23 AM


കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ മുന്നിൽ - 10.25 AM
കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ മുന്നിൽ 12359 വോട്ടുകൾക്ക്

എതിർസ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി രാഹുൽ ഗാന്ധി - 10.25 AM
രാഹുല്‍ ഗാന്ധി- 70012 
ആനി രാജ- 44608
സുരേന്ദ്രൻ- 28436

യുഡിഎഫ് മുന്നില്‍ - 10.25 AM
വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോള്‍ 17 മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടിടത്ത് എന്‍ഡിഎയും ഒരിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

കോട്ടയം മണ്ഡലത്തിലെ ലീഡ് നില - 10.35 AM
UDF 69383
LDF 55138
NDA 32244
LEAD 14245

ഇ ടി മുഹമ്മദ് ബഷീർ ലീഡ് ഉയർത്തുന്നു - 10.36 AM
മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിന്റെ ലീഡ് അമ്പതിനായിരം കടന്നു. 52,249 വോട്ടുകൾക്ക് മുന്നിൽ'

കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ മുന്നിൽ - 10.40 AM
കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ മുന്നിൽ 24940 വോട്ടുകൾക്ക്

കണ്ണൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായി - 10.45 AM
കെ സുധാകരൻ്റെ ഭൂരിപക്ഷം 15588

വയനാട് ലീഡ് നില - 10.45 AM
UDF - 148407
LDF - 63194
NDA - 35936
Lead - 85213

ആലത്തൂരില്‍ LDF ലീഡ് - 10.45 AM
ആലത്തൂരില്‍ കെ രാധാകൃഷ്ണന്റെ ലീഡ്- 8732

രാജീവ് ചന്ദ്രശേഖർ മുന്നില്‍ - 10.45 AM
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നില്‍- ലീഡ് 4948

സുധാകരന്റെ ഭൂരിപക്ഷം ഉയർന്നു - 10.45 AM
കണ്ണൂരിൽ കെ സുധാകരൻ്റെ ഭൂരിപക്ഷം 15588 ആയി

ആലത്തൂരില്‍ എല്‍ഡിഎഫ് മുന്നില്‍ - 10.45 AM
ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ ലീഡ് ചെയ്യുന്നു

ചാലക്കുടി മണ്ഡലത്തിൽ വോട്ടെണ്ണൽ അഞ്ച് റൗണ്ടുകൾ പൂർത്തിയായി - 10.45 AM
ചാലക്കുടി മണ്ഡലത്തിൽ വോട്ടെണ്ണൽ അഞ്ച് റൗണ്ടുകൾ പൂർത്തിയായി. ബെന്നി ബെഹന്നാന്‍ ലീഡ് ചെയ്യുന്നു.

വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ഗാന്ധി മുന്നിൽ - 10.45 AM
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ റായ്ബറേലിയിലും വയനാട്ടിലും കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി മുന്നിൽ.

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് - 10.47 AM
തിരുവനന്തപുരത്ത് ലീഡ് നില മാറി മറിയുന്നു. രാജീവ് ചന്ദ്രശേഖരൻ 3910 വോട്ടിന് മുന്നിൽ

രാഹുല്‍ ബഹുദൂരം മുന്നില്‍ - 10.47 AM
വയനാട്ടിൽ രാഹുൽ ഗാന്ധി 98628 വോട്ടിനു ലീഡ് ചെയ്യുന്നു

കേരളത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് കെ രാധാകൃഷ്ണന്‍  - 10.55 AM
കേരളത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന് കെ രാധാകൃഷ്ണന്‍. കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ഭരണവിരുദ്ധ വികാരമില്ല. ദേശീയ സാഹചര്യമായിരിക്കാം കാരണമെന്നും ഫലം വന്ന ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.

വടകരയിൽ ഷാഫി പറമ്പിൽ മുൻപിൽ  - 10.57 AM
വടകരയിൽ ഷാഫി പറമ്പിൽ 27,031 വോട്ടുകൾക്ക് മുൻപിൽ

കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ മുന്നിൽ - 10.59 AM
കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ മുന്നിൽ 27395 വോട്ടുകൾക്ക് 

കൊല്ലത്തെ വോട്ട് നില - 11.00 AM
NK പ്രേമചന്ദ്രൻ 83075
M മുകേഷ് 55680
കൃഷ്ണകുമാർ 29242
എൻ.കെ.പ്രേമചന്ദ്രൻ നിലവിൽ 27395 വോട്ടുകൾക്ക് മുന്നിൽ

 കൊല്ലത്ത് ഒന്നാം റൗണ്ട് പിന്നിട്ടു - 11.06 AM
ജില്ലയിൽ കൊല്ലം മണ്ഡലത്തിലെ ഒന്നാം റൗണ്ട് പിന്നിട്ടു.

ലീഡ് ഇടിഞ്ഞു - 11.09 AM
ബെന്നി ബെഹ്‌നാന്റെ ലീഡ് കഴിഞ്ഞ തവണത്തെക്കാൾ ഇടിഞ്ഞു. 2019ൽ അഞ്ചു റൗണ്ട് എണ്ണിയപ്പോൾ ലീഡ് 51,081. ഇത്തവണ അഞ്ചു റൗണ്ട് എണ്ണിയപ്പോൾ 12301 ഭൂരിപക്ഷം മാത്രം

 NDA ലീഡ് - 11.11 AM
കായംകുളം നിയമസഭാ മണ്ഡലത്തിലെ പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ NDA ലീഡ്
രണ്ട് പഞ്ചായത്തും CPM ശക്തികേന്ദ്രം

എറണാകുളത്ത് ലീഡ് നിലനിർത്തി യുഡിഎഫ്- 11.11 AM
ഹൈബി ഈഡൻ (യുഡിഎഫ്) - 181622
കെ ജെ ഷൈൻ (എൽഡിഎഫ്) - 92385
ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 59871
UDF Lead - 89237

വടകരയില്‍ ഷാഫി മുന്നില്‍ - 11.13 AM
വടകരയിൽ ഷാഫി പറമ്പിൽ 30125 വോട്ടുകൾക്ക് മുൻപിൽ

രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുതിച്ചുയരുന്നു - 11.18 AM
രാജീവ് ചന്ദ്രശേഖരന്റെ ലീഡ് നില കുതിച്ചുയർന്നു. ലീഡ് നില- 8401

ഹൈബിയുടെ ഭൂരിപക്ഷം 90,000-ലേക്ക് - 11.18 AM
എറണാകുളത്ത് 39.17% വോട്ടുകൾ എണ്ണിയപ്പോൾ ഹൈബിയുടെ ഭൂരിപക്ഷം 90,000-ലേക്ക്

വോട്ടെണ്ണല്‍ കഴിഞ്ഞ് പ്രതികരിക്കാമെന്ന് എ കെ ബാലന്‍ - 11.18 AM
വോട്ടെണ്ണല്‍ കഴിഞ്ഞ് പ്രതികരിക്കാമെന്ന് എ കെ ബാലന്‍. എല്ലാം കൃത്യമായി പറയാമെന്ന് എ കെ ബാലൻ. നിങ്ങളോട് പറഞ്ഞിട്ടേ പോകൂ എന്നും എ കെ ബാലന്‍ പ്രതികരിച്ചു.

Published from Blogger Prime Android App

കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ മുന്നിൽ - 11.22 AM
കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ മുന്നിൽ 41673 വോട്ടുകൾക്ക് 

രാജീവ് ചന്ദ്രശേഖരന്റെ ലീഡ് നില കുറഞ്ഞു - 11.30 AM
രാജീവ് ചന്ദ്രശേഖരന്റെ ലീഡ് നില കുറഞ്ഞു - ലീഡ് 6618

വയനാട്ടിൽ രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നു- 11.30 AM
UDF - 245140
LDF - 106522
NDA - 60612
Lead - 138618

സമദാനിക്ക് വ്യക്തമായ ലീഡ്- 11.30 AM
അഞ്ചു റൗണ്ട്‌ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർഥി സമദാനിക്ക് വ്യക്തമായ ലീഡ്. 8720 വോട്ടുകളുടെ ലീഡുമായി സമദാനി മുന്നിൽ

ഭരണ വിരുദ്ധ വികാരമോ?- 11.30 AM
കണ്ണൂരില്‍ ലീഡ് നിലനിർത്തി യുഡിഎഫിന്റെ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും യുഡിഎഫ് മുന്നില്‍. കണ്ണൂരിലെ ഇടതു കോട്ടകളിൽ വോട്ടുചോർച്ച.

തൃശൂരിൽ സുരേഷ് ​ഗോപിയുടെ തേരോട്ടം - 11.30 AM
തൃശൂർ ലോക് സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ​ഗോപി മുന്നേറുന്നു. 43326 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.

ചാലക്കുടി മണ്ഡലം ലീഡ് നില - 11.33 AM
ബെന്നി ബഹനാന്‍(കോണ്‍ഗ്രസ്) - 143865
പ്രൊഫ. സി രവീന്ദ്രനാഥ്(സിപിഐ(എം)- 131163
കെ.എ ഉണ്ണികൃഷ്ണന്‍-(ബിഡിജെഎസ്)- 40893
അഡ്വ. ചാര്‍ലി പോള്‍ - (ട്വന്റി 20 പാര്‍ട്ടി)- 27852

Published from Blogger Prime Android App
മാവേലിക്കര - 11.48AM
മാവേലിക്കരയിൽ ഇതുവരെ എണ്ണിയ വോട്ടുകൾ: 4,71,447
ഇനി എണ്ണാൻ ഉള്ളത്: 4,06,913
മാവേലിക്കരയിലെ പോളിംഗ്: 8,78,360

കെസിയുടെ വോട്ട് വിഹിതം രണ്ട് ലക്ഷം കടന്നു - 11.48AM
ആലപ്പുഴയില്‍ KC വേണുഗോപാലിൻ്റെ വോട്ട് വിഹിതം 2 ലക്ഷം കടന്നു

KC വേണുഗോപാലിൻ്റെ വോട്ട് വിഹിതം 2 ലക്ഷം കടന്നു - 11.48AM

ഷാഫിയുടെ ലീഡ് അരലക്ഷത്തിനടുത്ത് - 11.48AM
വടകരയിൽ ഷാഫി പറമ്പിൽ 46,944 വോട്ടുകൾക്ക് മുന്നിൽ

ജാവദേക്കർ സുരേഷ് ഗോപിയുടെ വീട്ടില്‍ - 11.48AM
പ്രകാശ് ജാവദേക്കർ സുരേഷ് ഗോപിയുടെ വീട്ടിലെത്തി

വി ജോയ് മുന്നില്‍ - 11.48 AM
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വി ജോയ് മുന്നില്‍.

പ്രേമചന്ദ്രൻ മുന്നിൽ - 11.50 AM
കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രൻ 45,731 വോട്ടുകൾക്ക് മുന്നിൽ

കണ്ണൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽ ബഹളം  - 11.50 AM

ചാലക്കുടി മണ്ഡലം ലീഡ് നില - 11.50 AM
ബെന്നി ബഹനാന്‍(കോണ്‍ഗ്രസ്) - 143865
പ്രൊഫ. സി രവീന്ദ്രനാഥ്(സിപിഐ(എം)- 131163
കെ.എ ഉണ്ണികൃഷ്ണന്‍-(ബിഡിജെഎസ്)- 40893
അഡ്വ. ചാര്‍ലി പോള്‍ - (ട്വന്റി 20 പാര്‍ട്ടി)- 27852

ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് - 11.59 AM
ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 799 വോട്ടുകള്‍ക്ക് മുന്നില്‍

Published from Blogger Prime Android App

എറണാകുളം മണ്ഡലം - 12.00 PM
ആകെ 1130 വോട്ടിംഗ് യന്ത്രങ്ങൾ
ഒരു റൗണ്ടിൽ എണ്ണുക 14 യന്ത്രങ്ങൾ
പറവൂർ - 13-ൽ 6 റൗണ്ട് പൂർത്തിയായി
കളമശ്ശേരി - 13-ൽ 4 റൗണ്ട് പൂർത്തിയായി
തൃപ്പൂണിത്തുറ - 13-ൽ 4 റൗണ്ട് പൂർത്തിയായി
തൃക്കാക്കര - 12-ൽ 5 റൗണ്ട് പൂർത്തിയായി
കൊച്ചി - 12-ൽ 5 റൗണ്ട് പൂർത്തിയായി
വൈപ്പിൻ - 10-ൽ 6 റൗണ്ട് പൂർത്തിയായി
എറണാകുളം - 10-ൽ 7 റൗണ്ട് പൂർത്തിയായി

എൻ.കെ പ്രേമചന്ദ്രൻ ബഹുദൂരം മുന്നിൽ - 12.17 PM
കൊല്ലം മണ്ഡലത്തിൽ അഞ്ചാം റൗണ്ടിൽ എൻ.കെ പ്രേമചന്ദ്രന് 65199 വോട്ടിൻ്റെ ലീഡ്.

കണ്ണൂരില്‍ കെ സുധാകരന്റെ ലീഡ് അരലക്ഷം കടന്നു - 12.20 PM
കണ്ണൂർ മണ്ഡലത്തില്‍ അരലക്ഷം കടന്ന് കെ സുധാകരന്റെ ലീഡ്. ലീഡ്- 54,735

ആറ്റിങ്ങലിൽ ലീഡ് തിരിച്ചുപിടിച്ച് അടൂർ പ്രകാശ് - 12.20 PM
ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. വി ജോയ് 349 വോട്ടുകള്‍ക്ക് മുന്നില്‍

എറണാകുളത്ത് 60% വോട്ടുകള്‍ എണ്ണിയപ്പോള്‍ ലീഡ് നില - 12.20 PM
എറണാകുളം 60% വോട്ടുകൾ എണ്ണിയപ്പോൾ ലീഡ് നില തുടർന്ന് യുഡിഎഫ്. ഹൈബി ഈഡൻ (യുഡിഎഫ്) - 280725, കെ ജെ ഷൈൻ (എൽഡിഎഫ്) - 139133, ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) - 92916. 1,41,592 വോട്ടുകള്‍ക്കാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 179,536 - 12.20 PM

തിരൂരിൽ വിജയാഘോഷം - 12.20 PM
ഫലപ്രഖ്യാപനത്തിനു മുന്നേ തിരൂരിൽ വിജയാഘോഷവുമായി മുസ്‌ലിം ലീഗ് പ്രവർത്തകർ

ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് - 12.20 PM
ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് 799 വോട്ടുകള്‍ക്ക് മുന്നില്‍

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ ഇനി ബാക്കിയുള്ള റൗണ്ടുകൾ
ചെങ്ങന്നൂർ - 13/14 - ഒരു റൗണ്ട് ബാക്കി

കുട്ടനാട് - 9/13 - 5 റൗണ്ട് ബാക്കി

മാവേലിക്കര 9/14 - 5 റൗണ്ട് ബാക്കി

കുന്നത്തൂർ - 10/15 - 5 റൗണ്ട് ബാക്കി

പത്തനാപുരം - 10/13 - 3 റൗണ്ട് ബാക്കി

സർക്കാരിനെതിരായ വിധിയെഴുത്തെന്ന് ഡീന്‍
സർക്കാരിനെതിരായ വിധിയെഴുത്തെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ജനങ്ങൾ ഒപ്പം നിന്നു. ജനാധിപത്യ മതേതര ചേരിയിലുള്ളവർ യുഡിഎഫിനൊപ്പം നിന്നു. കേരള കോൺഗ്രസ് എം ഏത് മുന്നണിയിലെന്നത് പ്രശ്‌നമല്ലെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

കുതിച്ച് യുഡിഎഫ്
സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 17 ഇടത്തും ലീഡ് നിലനിര്‍ത്തി യുഡിഎഫ്. തിരുവനന്തപുരം, തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങള്‍ ഒഴികെ എല്ലായിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. മിക്കയിടത്തും സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.

Published from Blogger Prime Android App

എറണാകുളം റൗണ്ട് അടിസ്ഥാനത്തിൽ
അടൂർ പ്രകാശിന്റെ ലീഡ് കുറഞ്ഞു
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അടൂർ പ്രകാശിന്റെ ലീഡ് കുറഞ്ഞു. ലീഡ് നില- 253 വോട്ട്

കണ്ണൂരില്‍ കെ സുധാകരന്റെ ലീഡ് അരലക്ഷം കടന്നു -1.15 PM
കണ്ണൂർ മണ്ഡലത്തില്‍ അരലക്ഷം കടന്ന് കെ സുധാകരന്റെ ലീഡ്. ലീഡ്- 54,735

രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുറഞ്ഞു - 1.15 PM
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് കുറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ ലീഡ് നില 10362 ആയി.

കെ സുധാകരന്റെ ഭൂരിപക്ഷത്തില്‍ നേരിയ ഇടിവ് - 1.15 PM
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ ഭൂരിപക്ഷത്തില്‍ നേരിയ ഇടിവ്. സുധാകരന്റെ ലീഡ് 70,297 ആയി.

Published from Blogger Prime Android App

സുരേഷ് ഗോപിയുടെ വീട്ടില്‍ മധുരം വിതരണം ചെയ്യുന്നു - 1.15 PM
തൃശൂരില്‍ ലീഡ് തുടരുന്ന സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം ആരംഭിച്ചു. സുരേഷ് ഗോപിക്ക് ഭാര്യ മധുരം കൈമാറി. വിജയത്തിൽ സന്തോഷം എന്ന് സുരേഷ് ഗോപി. പ്രതികരണം പിന്നീട്, തൃശ്ശൂരിലേക്ക് മടങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തരൂർ കുതിക്കുന്നു - 1.40 PM
തരൂരിന്റെ ലീഡ് 9000 കടന്നു. 9766 വോട്ടിന് ലീഡ് ചെയ്യുന്നു.

വലിയ ഉത്തരവാദിത്തമെന്ന് ഹൈബി ഈഡന്‍ - 1.40 PM
വലിയ ഉത്തരവാദിത്തമെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്‍. ചരിത്രപരമായ ഭൂരിപക്ഷം. ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യം. ഒരിക്കൽ കൂടി ഹൃദയത്തിൽ സൂക്ഷിച്ച ജനങ്ങൾക്ക് നന്ദി. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം വിലയിരുത്തി. അന്തിമ റിസല്‍ട്ട് വന്നിട്ടില്ലെങ്കിൽ പോലും ഇന്ത്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണെന്നും ഹൈബി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ദിവസം തന്നെ ചില ദുസൂചനകൾ  പുറത്തുവന്നിരുന്നുവെന്നാണ് കേരളത്തിലെ ബിജെപി ലീഡിനെ കുറിച്ച് ഹൈബി പ്രതികരിച്ചത്. സിപിഐഎം - ബിജെപി നേതാക്കൾ നടത്തിയ രഹസ്യ ചർച്ച ഫലം കണ്ടു എന്നുവേണം വിലയിരുത്താൻ. ഏറെ പ്രയാസം നൽകുന്ന കാര്യമാണിതെന്നും ഹൈബി കൂട്ടിച്ചേർത്തു.

മുരളീധരന്റെ ഭൂരിപക്ഷം മറികടന്ന് ഷാഫി - 1.40 PM
കെ മുരളീധരൻ്റെ ഭൂരിപക്ഷം മറികടന്ന് ഷാഫി. വടകരയിൽ ഷാഫി പറമ്പിൽ 86,497 വോട്ടുകൾക്ക് മുൻപിൽ

ലീഡ് തിരിച്ചുപിടിച്ച് തരൂർ - 1.40 PM
തിരുവനന്തപുരത്ത് ലീഡ് തിരിച്ചുപിടിച്ച് തരൂർ. 192 വോട്ടുകള്‍ക്ക് മുന്നില്‍

നേമം മണ്ഡലത്തിൽ ഇനിയെണ്ണാനുള്ളത് 2 ബൂത്തുകൾ - 1.40 PM
പാറശാല 5, നെയ്യാറ്റിൻകര 4 ബൂത്തുകളിൽ വോട്ട് എണ്ണാനുണ്ട്

ഷാഫിയുടെ ലീഡ് ഒരു ലക്ഷത്തിലേക്ക് - 1.40 PM
വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ 80,349 വോട്ടുകൾക്ക് മുൻപിൽ

3 ലക്ഷം കടന്ന് രാഹുലിന്റെ ലീഡ് - 1.40 PM
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 303607 ആയി.
UDF - 550038
LDF - 246431
NDA - 128027

ആലപ്പുഴ, ഹരിപ്പാട്, കായംകുളം നിയോജകമണ്ഡലങ്ങളിലെ ഇവിഎം വോട്ടെണ്ണൽ പൂർത്തിയായി - 1.53 PM

Post a Comment

0 Comments