സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടപടികൾ ആരംഭിച്ചു. സ്ട്രോങ് സ്ട്രോങ് റൂമുകള്‍ തുറന്ന് തപാൽ വോട്ടുകൾ എണ്ണാൻ തുടങ്ങി. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും കോഴിക്കോടും വടകരയിലും ഏഴേ മുക്കാലോടെ സ്ട്രോങ് റൂമുകള്‍ തുറന്നിരുന്നു. നിലവിലെ കണക്കനുസരിച്ച് 14000 തപാലോട്ടുകളാണ് കൊല്ലത്തുള്ളത്. ഇവിടെ രാവിലെ (8.30 AM) 198 വോട്ടുകൾക്ക് പ്രേമചന്ദ്രനെക്കാൾ എം.മുകേഷ് മുന്നിലാണ്.
തിരുവനന്തപുരത്ത് സര്‍വോദയ സ്കൂളിലും എറണാകുളത്ത് മഹാരാജാസ് കോളേജിലുമാണ് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചത്. രാവിലെ ആറ് മണിയോടെയാണ് സ്ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങിയത്.
എന്നാല്‍ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വോട്ടിങ് മെഷീനുകള്‍ മാറ്റി. എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഇതിന് പിന്നാലെ വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങും എന്നും നേരത്തെ ഇലക്ഷൻ കമ്മീഷൻ അറിയിച്ചിരുന്നു.
.jpg)
0 Comments