എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം!, കാഞ്ഞിരംകുഴിയിൽ തൃക്കരുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുലഭ ഏർപ്പെടുത്തിയ അവാർഡുകൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി വിതരണം ചെയ്തു
അഞ്ചാലുംമൂട് : എസ്.എസ്.എൽ.സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കാഞ്ഞിരംകുഴി വാർഡിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുലഭ ഏർപ്പെടുത്തിയ അവാർഡ് കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ വിദ്യാർഥികൾക്ക് നൽകി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, വാർഡ് മെമ്പറുമാരായ ദിവ്യ ഷിബു, അനിൽകുമാർ, പ്രൊഫസർ മനോഹരൻ പിളള, റ്റി.കെ. വിനോദൻ, ഓമനക്കുട്ടൻ പിളള, ഞാറയ്ക്കൽ സുനിൽ കുമാർ, വിജയൻ പിള്ള, ജെ. ജയകുമാർ എന്നിവർ സംസാരിച്ചു.
%20(20).jpg)
0 Comments