banner

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ!, കൊല്ലത്ത് വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് രാവിലെ അഞ്ച്‌ മണി മുതല്‍ വൻ ഗതാഗത നിയന്ത്രണം, ഫാത്തിമാ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു, നിയന്ത്രണങ്ങൾ ഇപ്രകാരം


കൊല്ലം : വോട്ടെണ്ണലിന്‍റെ ഭാഗമായി ആല്‍ത്തറമ്മൂട്‌ - ലക്ഷ്മിനട
റോഡില്‍(ഫാത്തിമാ റോഡ്‌) തെരഞ്ഞെടുപ്പ്‌ ദിവസം (04.06.2024) രാവിലെ അഞ്ച്‌ മണി മുതല്‍ പൂര്‍ണ്ണമായും ഗതാഗതം നിരോധിച്ചിരിക്കുന്നു. 

ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ആല്‍ത്തറമ്മൂടില്‍ നിന്നും തിരിഞ്ഞ്‌ കഴ്സണ്‍ റോഡിലൂടെ (മെയിന്‍ റോഡ്‌) ലക്ഷ്മിനട ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്‌. പുകയില പണ്ടകശാല മുതല്‍ സൂചിക്കാരന്‍ മുക്ക്‌ വഴി വാടി വരെയുള്ള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്‌.

വോട്ടെണ്ണല്‍ ദിവസം തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടികള്‍ക്ക്‌ വരുന്ന ഉദ്യോഗസ്ഥര്‍ കഴ്‌സണ്‍ റോഡ്‌ വഴി വന്ന്‌ ട്രിനിറ്റി ലെയ്സിയം സ്ക്കൂളിന്‍റെ പുറക്‌ വശം ഗേറ്റ്‌ വഴി ട്രിനിറ്റി സ്കൂൾ മൈതാനത്തോ റ്റി.ഡി റോഡിന്‍റെ വശങ്ങളിലോ വാഹനം പാര്‍ക്ക്‌ ചെയ്ത്‌ ട്രിനിറ്റി സ്ക്കൂളിലെ പ്രധാന ഗേറ്റ്‌ വഴി കൌണ്ടിംഗ്‌ സെന്‍ററിലേക്ക്‌ പ്രവേശിക്കേണ്ടതാണ്‌.

കൗണ്ടിംഗ്‌ സെന്‍ററിലേക്ക്‌ വരുന്ന പൊതുപ്രവര്‍ത്തകരും തെരഞ്ഞെടുപ്പ്‌ ഏജന്‍റ്മാരും ലക്ഷ്മിനട വഴി വന്ന്‌ സുരക്ഷാ പരിശോധനയ്ക്ക്‌ ശേഷം സ്ക്കൂളിന്‌ സമീപമുള്ള ഗേറ്റ്‌
വഴി പ്രവേശിക്കേണ്ടതാണ്‌. പൊതു പ്രവര്‍ത്തകരുടെയുയും ഏജന്‍റ്ന്‍മാരുടെയും വാഹനങ്ങള്‍ ലക്ഷ്മിനട ആല്‍ത്തറ മൂട്‌ റോഡില്‍ ലഭ്യമായ സ്ഥലത്തോ, വാടി - പുകയില പണ്ടകശാല റോഡിലോ പാര്‍ക്ക്‌ ചെയ്യേണ്ടതാണ്‌.

Post a Comment

0 Comments