
പേരൂർ മീനാക്ഷിവിലാസം ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂളിൽ ഇന്ന് വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും തിങ്കളാഴ്ച പ്രവേശനോത്സവം ആഘോഷിച്ചു. എങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് പ്രവേശനോത്സവം സംഘടിപ്പിക്കാൻ ആയിരുന്നില്ല. തുടർന്നാണ് ദുരിതാശ്വാസക്യാമ്പ് ഒഴിഞ്ഞതോടെ ഇന്ന് പേരൂർ മീനാക്ഷി വിലാസം ഗവൺമെൻറ് എൽ പി സ്കൂളിൽ വിദ്യാർഥികൾക്കായി പ്രവേശനോത്സവം സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
'നിറക്കൂട്ട് 2024 ' എന്ന പേരിൽ സംഘടിപ്പിച്ച പ്രവേശനോത്സവം കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. വിനീതകുമാരി ഉദ്ഘാടനം ചെയ്തു. അക്ഷര തൊപ്പികളും വർണ്ണബലൂണുകളുമായി അധ്യാപകർ കുട്ടികളെ വരവേറ്റു. പിടിഎ പ്രസിഡൻറ് ശ്രീ എൻ.സുഭാഷ് അധ്യക്ഷനായ ചടങ്ങിൽ പ്രധാമാധ്യാപിക പി.രാജി സ്വാഗതവും, പഠനോപകരണ വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.അർജുനൻ പിള്ളയും നിർവഹിച്ചു.
വിശിഷ്ടാതിഥി ആശ്രമം സന്തോഷ് വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിന പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകി. എസ്.ആർ ജി കൺവീനറായ സ്മിത.എസ് രക്ഷാകർത്ത ബോധവൽക്കരണ ക്ലാസ് നയിച്ചു. അവധിക്കാല പ്രവർത്തനങ്ങൾക്ക് സജീ.v, ശാന്തിനി.കെ.എൻ പ്രീ പ്രൈമറി ടീച്ചർമാരായ ബിന്ദു.o,രാജീരാജ് എന്നിവരെ അനുമോദിച്ചു. സീനിയർ അസിസ്റ്റൻറ് ബിന്ദു.ബി, പി.ടി.എ വൈസ് പ്രസിഡൻറ് അഭിലാഷ് എം.പി.ടി.എ പ്രസിഡൻറ് വൃന്ദ എന്നിവർ സംസാരിച്ചു. അധ്യാപകരും അനധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് പ്രവേശനോത്സവം വൻ വിജയമാക്കി.സ്റ്റാഫ് സെക്രട്ടറി വിജി പാപ്പച്ചൻ നന്ദി പറയുകയും ചെയ്തു.
0 Comments