
കൊല്ലം : കൊല്ലത്ത് കടയ്ക്കല്‍ സ്റ്റേഷനില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ സ്റ്റേഷൻ വളപ്പിൽ മർദ്ദിച്ചു. നേരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രേമചന്ദ്രൻ്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കവെ കോൺഗ്രസ്സ് പ്രവർത്തകനായ ജിഷ്ണുവിനെ വിമൽ എന്നയാൾ മർദ്ദിച്ചിരുന്നു. ഇതിൽ പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ കോൺഗ്രസ്സ് പ്രവർത്തകരുമായി എത്തിയപ്പോഴാണ് ജിഷ്ണുവിനെ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ സി.പി.എം പ്രദേശിക നേതാക്കൾ ജിഷ്ണുവിനെയും സുഹൃത്തുക്കളെയും മർദ്ദിച്ചത്. തടയാൻ ശ്രമിച്ച പോലീസുകാർക്കും പ്രതികളുടെ മർദ്ദനമേറ്റതായി ജിഷ്ണു പറഞ്ഞു. ക്രിക്കറ്റ് ബാറ്റും വടിയുമായി എത്തിയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്ന് ജിഷ്ണു അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. വിമൽ എന്നയാളുടെ വീടിന് സമീപത്ത് റോഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രേമചന്ദ്രൻ്റെ വിജയം പടക്കം പൊട്ടിച്ച് ജിഷ്ണു ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർ ആഘോഷിച്ചിരുന്നു. തുടർന്ന് സ്കൂട്ടറിൽ യാത്ര ചെയ്യവേ ചെറുകരയിൽ വെച്ച് വിമൽ ജിഷ്ണുവിനെ തടഞ്ഞു നിർത്തുകയും ഷർട്ടിൻ്റെ കോളറിൽ കുത്തിപ്പിടിച്ച് സ്കൂട്ടറുമായി ചവിട്ടി തള്ളിയിടുകയും അസഭ്യം വിളിച്ചു കൊണ്ട് മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കണ്ണിന് സമീപം ഇടിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപ്പെട്ട ജിഷ്ണു കോൺഗ്രസ് പ്രവർത്തകരുമായി പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് രണ്ടാമത്തെ സംഭവം.
പരാതി നൽകുകയായിരുന്ന ജിഷ്ണുവിനെ അക്രമിക്കാനാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീര്‍, വിമല്‍ കുമാര്‍, വിശാഖ് എന്നിവർ ഉൾപ്പെടുന്ന സംഘം പോലീസ് സ്റ്റേഷനിൽ എത്തുന്നത്. ഇവരുടെ പക്കൽ ക്രിക്കറ്റ് ബാറ്റും വടിയുമുണ്ടായിരുന്നു. പരാതിയിലെ വിവരം ശേഖരിച്ചുകൊണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ അസഭ്യം വിളിച്ചു കൊണ്ട് ജിഷ്ണുവിനെയും സുഹൃത്തുക്കളെയും മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാർക്കും പ്രതികളുടെ മർദ്ദനമേറ്റതായി ജിഷ്ണു പറഞ്ഞു. ക്രിക്കറ്റ് ബാറ്റും വടിയുമായി എത്തിയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്ന് ജിഷ്ണു അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി. അതേ സമയം, മൂന്ന് സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീര്‍, വിമല്‍ കുമാര്‍, വിശാഖ് എന്നിവരാണ് പിടിയിലായത്. രണ്ടുപേര്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
0 Comments