banner

ഉന്നതനിലവാരമുള്ള പൊതുവിദ്യാലയങ്ങള്‍ കേരളത്തിന്റെ മുഖമുദ്രയെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍, വിജയപാത തുടരുവാൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, ജില്ലയിൽ നടന്ന സ്കൂൾ പ്രവേശനോത്സവ വിശേഷങ്ങൾ ഇങ്ങനെ

Published from Blogger Prime Android App
കുമ്മിള്‍ : നിരന്തരനവീകരണത്തിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുമ്മിള്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്സില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരിന്നു മന്ത്രി.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിന്മാതൃകയാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഏഴര വര്‍ഷക്കാലം നടപ്പിലാക്കിയത്. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടങ്ങള്‍, ആധുനിക സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഗുണനിലവാരമുള്ള ഉച്ചഭക്ഷണം തുടങ്ങിയവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു. പഠനേതര മേഖലകളിലും മികവുള്ളവരാകാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നുമുണ്ട്. ഇതൊക്കെയാണ് നാളയുടെ പ്രതീക്ഷയായി മാറുന്നതെന്നും മന്ത്രി പറഞ്ഞു .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Published from Blogger Prime Android App

കൊട്ടാരക്കര : ഓരോവിദ്യാര്‍ത്ഥിക്കും അവര്‍ ആഗ്രഹിക്കുന്ന തലംവരെ ആവശ്യമുള്ളസൗകര്യങ്ങളോടെ പഠിക്കാന്‍ 13500 പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നാടാണ് കേരളം. രാജ്യത്തിന് തന്നെ മാതൃകയായ ഈ നേട്ടമാണ് കേരളത്തിന്റെ മുഖമുദ്രയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കുളക്കട സര്‍ക്കാര്‍ എച്ച്.എസ്.എസ്, കൊട്ടാരക്കര ടൗണ്‍ യു.പി.എസ്, നെടുമ്പായിക്കുളം എം.എന്‍. യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രവേശനോത്സവം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

മറ്റേതു സംസ്ഥാനത്തേക്കാളും ഉയര്‍ന്നമുന്‍ഗണനയാണ് സംസ്ഥാനം വിദ്യാഭ്യാസത്തിനു നല്‍കുന്നത്. നൂറുവര്‍ഷത്തിനുമേല്‍ പ്രവര്‍ത്തനപാരമ്പര്യമുള്ള വിദ്യാലയങ്ങള്‍ മേഖലയ്ക്ക് എക്കാലവും നല്‍കിയ പ്രാധാന്യത്തിന് തെളിവാണ്. മാനവവിഭവശേഷി നിര്‍മാണമാണ് വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുന്നതിലൂടെ സാധ്യമാക്കുന്നത്. സമൂഹവുമായി വ്യക്തി ഇടപഴകുന്ന ആദ്യഇടമാണ് വിദ്യാലയങ്ങള്‍. വ്യക്തിത്വരൂപീകരണം ആരംഭിക്കുന്നതും ഇവിടെനിന്നാണ്. അതിനാല്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടപ്പിലാക്കും.

കഴിഞ്ഞ ഏഴരവര്‍ഷക്കാലത്ത് പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വര്‍ധിച്ചുവരുന്ന വിദ്യര്‍ത്ഥികളുടെ എണ്ണം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ഓരോ പ്രദേശത്തും ഒരു എഡ്യൂക്കേഷണല്‍ ഹബ് എന്നതില്‍ നിന്ന് മുന്നോട്ട് പോകുകയാണ്. പഠിച്ചിറങ്ങുന്ന ഓരോ വ്യക്തിക്കും സ്വന്തംനാട്ടില്‍ ജോലിസാധ്യത കൂടി ഉറപ്പിലാക്കുന്ന 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. നാളെയുടെ ഭരണചക്രം നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളവരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  


Post a Comment

0 Comments