banner

രണ്ടാം ബാര്‍ക്കോഴ കേസിൽ ട്വിസ്റ്റ്!, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി ക്രൈംബ്രാഞ്ച്, ശബ്ദ സന്ദേശം പുറത്തു വന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അര്‍ജുനെന്ന് കണ്ടെത്തല്‍, വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേ പറ്റു

Published from Blogger Prime Android App
മദ്യനയത്തിന് കോഴയെന്ന ആരോപണം അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘം കോണ്‍ഗ്രസ് നേതാവ് തിരവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച ജവഹര്‍ നഗറിലുള്ള ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ തിരുവനന്തപുരത്തെ വീട്ടില്‍ നോട്ടീസ് നല്‍കുന്നതിന് ക്രൈംബ്രാഞ്ച് സംഘം നേരിട്ട് എത്തിയിരുന്നു. എന്നാല്‍ നോട്ടീസ് കൈപ്പറ്റാന്‍ അര്‍ജുന്‍ തായ്യാറായില്ല. തന്റെ പേരില്‍ ബാര്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് നോട്ടീസ് കൈപ്പറ്റാതിരുന്നത്. തുടര്‍ന്ന് ഇമെയില്‍ വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ബാര്‍ ഉടമയുടെ വിവാദ ശബ്ദസന്ദേശം പുറത്തുവന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡമിന്‍ അര്‍ജുനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളായവരുടെ മൊഴിയെടുക്കുകയും വാട്‌സാപ്പ് വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നാണ് അന്വേഷണസംഘം പറയുന്നത്. അര്‍ജുന്‍ രാധാകൃഷ്ണന്റെ ഭാര്യപിതാവ് ബാര്‍ ഉടമയാണ്. ഇതുവഴിയാണ് അര്‍ജുന്‍ ഗ്രൂപ്പില്‍ അംഗമായത്. എന്നാല്‍ നിലവില്‍ അഡ്മിന്‍ സ്ഥാനത്ത് നിന്നും മാറിയട്ടുണ്ടെങ്കിലും അംഗമായി തുടരുകയാണ്.

ശബ്ദരേഖയ്ക്ക് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

Post a Comment

0 Comments