സ്വന്തം ലേഖകൻ
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്‍റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി. എന്നാൽ, സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കാണ് ജാഗ്രതക്കുറവ് ഉണ്ടായത്. സിദ്ധാർഥിന്‍റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ തന്നെ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെന്നും എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സിദ്ധാർഥിന്‍റെ മരണം സി.ബി.ഐക്ക് കൈമാറുന്നതിൽ വീഴ്ച വരുത്തിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ടി. സിദ്ധീഖ് ആരോപിച്ചു. ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ നേതൃത്വം നൽകുമോ എന്നും സിദ്ധീഖ് ചോദിച്ചു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, കേസ് സി.ബി.ഐക്ക് വിടണോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും വ്യക്തമാക്കി. സിദ്ധാർഥിന്‍റെ മാതാവിന്‍റെ പരാതി പിതാവാണ് നേരിട്ട് കൈമാറിയത്. കേസ് സി.ബി.ഐക്ക് വിടണമെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. മാതാപിതാക്കളുടെ അഭിപ്രായ പ്രകാരം സി.ബി.ഐക്ക് വിടാമെന്ന് താൻ അവരെ അറിയിച്ചുവെന്നും പറഞ്ഞു.
അന്നേദിവസം തന്നെ അന്വേഷണം സി.ബി.ഐക്ക് കൈമാറി ഉത്തരവിറക്കി. ഏതാനും ഉദ്യോഗസ്ഥർ രണ്ടോ മൂന്നോ ദിവസം വൈകിപ്പിച്ചത് വഴി അന്വേഷണം അട്ടിമറിക്കാൻ സാധിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അട്ടിമറിച്ചുവെന്നത് വെറും പ്രചാരണം മാത്രമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതോടെ അവരെ സസ്പെൻഡ് ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(32).jpg)
0 Comments