സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യത്ത് സവാള, ഉരുളക്കിഴങ്ങ്, തക്കാളി വില കുതിച്ചുയർന്നതോടെ സാധാരണക്കാരന്റെ കുടുംബബജറ്റ് താളംതെറ്റുന്നു. വീടുകളിൽ പാചകത്തിന് 10 ശതമാനം ചെലവേറുമെന്ന് റേറ്റിങ് ഏജൻസിയായ ‘ക്രിസിൽ’ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞവർഷത്തെ മൊത്തവിലയുമായി താരതമ്യപ്പെടുത്തിയാൽ ഈ വർഷം ജൂണിൽ സവാള മൊത്തവില 106 ശതമാനം വർധിച്ചു.
കഴിഞ്ഞവർഷം ജൂൺ 30ന് സവാള മൊത്തവില ക്വിന്റലിന് 1,260 രൂപയായിരുന്നെങ്കിൽ ഈ വർഷം അത് 2,603 രൂപയായി. ഉരുളക്കിഴങ്ങ് മൊത്തവില 96 ശതമാനം വർധിച്ചു. ക്വിന്റലിന് 1,076 രൂപയായിരുന്നത് 2,116 രൂപയായി. തക്കാളി മൊത്തവില കഴിഞ്ഞമാസം ക്വിന്റലിന് 1,585 രൂപയായിരുന്നത് ഈ മാസം 3,368 രൂപയായി.
ഒരുമാസത്തിനുള്ളിൽ ഇവയുടെ ചില്ലറവിലയിൽ 15 മുതൽ 58 ശതമാനംവരെയാണ് വർധന. മൊത്തവിലയും ഒരുമാസത്തിനിടെ കാര്യമായി വർധിച്ചു. തക്കാളി മൊത്തവില 65.70 ശതമാനവും ഉള്ളി മൊത്തവില 35.36 ശതമാനവും ഉരുളക്കിഴങ്ങ് മൊത്തവില 17.57 ശതമാനവും കൂടി. വിലക്കയറ്റം താൽക്കാലികപ്രതിഭാസം മാത്രമാണെന്നും ഉരുളക്കിഴങ്ങിന്റേത് ഒഴിച്ചുള്ള വില വരുംദിവസങ്ങളിൽ കുറയുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.
കഴിഞ്ഞ റാബി സീസണിലെ ഉൽപ്പാദനം കുറഞ്ഞതും കടുത്തവേനലും ജലക്ഷാമവുമാണ് വിലക്കയറ്റത്തിനുള്ള കാരണമായി സർക്കാർ പറയുന്നത്. എന്നാൽ, വിലക്കയറ്റം പ്രതിരോധിക്കാനുള്ള നടപടിയൊന്നും കേന്ദ്രം സ്വീകരിച്ചിട്ടില്ല.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments