സ്വന്തം ലേഖകൻ
സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്നതായി റിപ്പോർട്ട് . ഒരാഴ്ചക്കിടെ തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽപ്പെട്ട് മലയാളികൾക്ക് നഷ്ടമായത് 5.41 കോടിയോളം രൂപ. തിരുവനന്തപുരം, തൃശൂർ സിറ്റി പൊലീസ് മേഖലകൾക്ക് കീഴിലാണ് ഇത്തരത്തിലുള്ള കേസുകൾ രജിസ്റ്റർ ഏറ്റവും കൂടുതൽ ചെയ്തതിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. സമൂഹ മാധ്യമങ്ങൾ മറയാക്കിയാണ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വിലസുന്നത്.
ജൂൺ 30 മുതൽ ജൂലൈ 6 വരെ ഒരാഴ്ചയിൽ മാത്രം വിവിധ ജില്ലകളിലായി 13 കേസുകളാണ് രജിസ്റ്റർ ചെയ്തത് . ഇതിൽ ഇരയായവർക്ക് ഇതുവരെ നഷ്ടപ്പെട്ടത് അഞ്ച് കോടി നാൽപത് ലക്ഷത്തി എഴുപത്തി ഏഴായിരത്തി ഒരു നൂറ്റി അൻപത് രൂപയാണെന്നാണ് കണക്ക്. ഫേസ്ബുക്ക് , വാട്സാപ്പ് , ടെലഗ്രാം , യൂട്യൂബ് തുടങ്ങി സമൂഹ മാധ്യമങ്ങളിൽ ഓൺലൈൻ ട്രേഡിംഗ്, ഗെയിംമിംഗ്, പാർട്ട് ടൈം ജോലി, വിദേശ നിക്ഷേപം തുടങ്ങിയവയുടെ പരസ്യം നൽകിയാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഇവരിലേറെയും വിദേശ രാജ്യങ്ങളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ സിബിഐ, ഇ ഡി, പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പ്. ഉദ്യോഗസ്ഥർ ചമഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പതിവാണ്.
കഴിഞ്ഞ ഒരാഴ്ചക്കാലയളവിൽ 5 കേസുകൾ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം സിറ്റിയിൽ മാത്രം തട്ടിപ്പിന് ഇരയായവർക്ക് മൂന്ന് കോടി മുപ്പത്തി ആറ് ലക്ഷം രൂപയാണ് നഷ്ടമായത്. തൃശൂർ സിറ്റി പൊലീസിന് പരാതി നൽകിയ മൂന്ന് പേർക്ക് നഷ്ടമായത് അൻപത്തി ആറ് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി നാനൂറ്റി നാപ്പത്തിയെട്ട് രൂപയും. ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ 5 പേരിൽ നിന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ തട്ടിപ്പ് സംഘങ്ങൾ ലക്ഷങ്ങളാണ് കവർന്നത്. ചെറിയ തുകകൾ പ്രതിഫലമായി ആദ്യം നൽകി വിശ്വാസ്യത നേടിയെടുത്ത ശേഷം ബാങ്ക് അക്കൗണ്ടുകൾ മുഖേന വൻ തുകകൾ കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി. സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന ഈ സാമ്പത്തിക കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനവുന്നില്ലെന്ന് അധികാരികൾ തന്നെ തുറന്ന് പറയുന്ന സാഹചര്യമുണ്ട്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments