banner

ചെന്നു പെടല്ലേ...ഇത് അഴിയാ കുരുക്ക്…!, തട്ടിപ്പു സംഘങ്ങളുടെ പുതിയ കെണിയിൽ കുടുങ്ങിയത് ആയിരങ്ങൾ, പൊലീസുകാരെന്ന് പരിചയപ്പെടുത്തി വിളിക്കുന്ന പണം തട്ടല്‍ രീതിയിൽ യുവാവിന് നഷ്ടമായത് എട്ട് ലക്ഷം, ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ മറ്റൊരാൾക്ക് നഷ്ടം 1.25 കോടി, വർക്ക് ഫ്രം ഹോമിൻ്റെ പേരിലും ഓൺലൈനിൽ നടക്കുന്നത് വമ്പൻ തട്ടിപ്പുകൾ, മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ വീഴുന്നതിൽ ജാഗ്രതയിൽ പോലീസ്, ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക


സ്വന്തം ലേഖകൻ
കോട്ടയം: അഴിക്കുന്തോറും അടുത്ത ചതിവല നെയ്യുകയാണ് ഓണ്‍ലൈൻ തട്ടിപ്പ് സംഘം. പരാതി പെരുകിയതോടെ ജാഗ്രതാ നിർദേശവുമായി പൊലീസും. പൊലീസുകാരെന്ന വ്യാജേനെ വിളിച്ചുള്ള പണം തട്ടല്‍, ഓണ്‍ലൈൻ ട്രേഡിംഗ്, വർക് അറ്റ് ഹോം സാദ്ധ്യത തുടങ്ങിയവയാണ് പുതിയ തട്ടിപ്പ് രീതികള്‍.

കെണിയുമായി പൊലീസ് കോള്‍
വിദേശത്ത് നിന്ന് വന്ന പാർസലില്‍ ലഹരി മരുന്ന് മുംബയ് പൊലീസ് കണ്ടെത്തിയെന്ന രീതിയിലാവും വിളി. ഉടനെ മറ്റൊരു വീഡിയോ കോളില്‍ യൂണിഫോമില്‍ പൊലീസ് ഉദ്യോസ്ഥന്റെ ഭീഷണി. പണം അയച്ചു നല്‍കിയാല്‍ വിട്ടയക്കാമെന്ന് വാഗ്ദാനം. കെണിയില്‍പ്പെട്ട ഈരാറ്റപേട്ട സ്വദേശിയുടെ എട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു. ഓണ്‍ലൈൻ ട്രേഡിംഗ് കമ്പനിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച്‌ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരസ്യം നല്‍കും. ആകൃഷ്ടരായാല്‍ നിക്ഷേപിക്കുന്ന തുകയുടെ 15% തുക മാസംതോറും ബോണസായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌ പണം തട്ടും. ആദ്യം പണം തിരികെ ലഭിക്കുമെങ്കിലും കൂടുതല്‍ നിക്ഷേപിക്കുന്നതോടെ മുഴുവൻ പണവും നഷ്ടപ്പെടും. കഞ്ഞിക്കുഴി സ്വദേശിക്ക് നഷ്ടമായത് 1.25 കോടി രൂപയാണ്. 1000രൂപ മുടക്കി രജിസ്റ്റർ ചെയ്താല്‍ വർക്ക് അറ്റ് ഹോം പണം സമ്പാദിക്കാമെന്നതാണ് വാഗ്ദാനം. ബ്രാൻഡഡ് ഹോട്ടലുകളുടെയോ, മറ്റു വ്യാപാര സ്ഥാപനങ്ങളുടെയോ, ഉത്പന്നത്തിന്റെയോ റിവ്യൂ ചെയ്യുകയും മറ്റു പത്ത് പേരെക്കൊണ്ട് റിവ്യൂ ചെയ്യിപ്പിച്ച്‌ സ്‌ക്രീൻഷോട്ട് ഇവർക്ക് നല്‍കും. ഓരോ സ്ക്രീൻ ഷോട്ടിനും നിശ്ചിത തുകയും നല്‍കും. പിന്നീട് പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭമുണ്ടാവുകയുമെന്ന് വിശ്വസിപ്പിപ്പിക്കും. ഏറ്റുമാനൂർ സ്വദേശിനിയില്‍ നിന്ന് ഒൻപതര ലക്ഷവും പെരുവ, കാരാപ്പുഴ സ്വദേശികളില്‍ നിന്ന് 5 ലക്ഷം വീതവും തട്ടി.

നടപടിയില്ലാതെ 200ലേറെ പരാതികള്‍

ഓണ്‍ലൈൻ പരാതികള്‍ പെരുകുമ്പോള്‍ എല്ലാത്തിലും നടപടിയെടുക്കാൻ സാങ്കേതിക തടസങ്ങളേറെ. ഇരുന്നൂറോളം പരാതികളാണ് നടപടിയെടുക്കാതെ കെട്ടിക്കിടക്കുന്നത്. പ്രതികളിലേറെയും അന്യസംസ്ഥാനക്കാരായതും സൈബർ പൊലീസിലെ ആള്‍ക്ഷാമവുമെല്ലാം കാരണമാണ്.

പണം നഷ്ടപ്പെട്ടാല്‍ പരാതി നല്‍കാം 1930

ശ്രദ്ധിക്കണം
അപരിചിതരുടെ വീഡിയോ കോളുകള്‍ എടുക്കാതിരിക്കുക
 ബാങ്ക് അക്കൗണ്ട് വിവരം പങ്കുവയ്ക്കരുത്
 സോഷ്യല്‍ മീഡിയ ‘അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ്‌വേഡുകള്‍ നല്‍കുക
 കൃത്യമായി ഇടവേളകളില്‍ പാസ്‌വേഡുകള്‍ മാറ്റുക
പരിചിതമല്ലാത്ത ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാതിരിക്കുക


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments