banner

കേരള പൊലീസ് അസോസിയേഷൻ്റെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംസ്ഥാന അധ്യക്ഷനെതിരെ അസഭ്യവര്‍ഷം...!, നേതാവിനെ അസഭ്യം വിളിക്കുന്ന വീഡിയോ പോലീസുകാരിൽ നിന്ന് ചോർന്നു, രണ്ട് എസ്.ഐ മാര്‍ക്കെതിരെ പരാതി


സ്വന്തം ലേഖകൻ
കണ്ണൂര്‍ : കണ്ണൂരില്‍ പൊലീസുകാരുടെ സംഘടനയിലെ പടലപ്പിണക്കവും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. കേരള പൊലിസ് അസോസിയേഷന്‍ (KPA)സംഘടനയുടെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്ന സമയത്ത് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ മാരായ രണ്ട് പേര്‍ അസോസിയേഷന്‍ നേതാവിനെ അസഭ്യം വിളിക്കുന്ന വീഡിയോയാണ് ചോര്‍ന്നത്.

പൊലിസിന്റെ തന്നെ വിവിധ വാട്‌സ്‌ആപ് ഗ്രൂപ്പുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. ഉന്നത പോലീസ് ഓഫീസര്‍മാരുടെ പോലെ നേതാവ് നിര്‍ദ്ദേശം നല്‍കുന്നതും, എസ് ഐ മാര്‍ പ്രകോപിതരാവുന്നതും ഓഡിയോ മ്യൂട്ടാക്കുന്നതും ഒടുവില്‍ അവരെ റിമൂവ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതും വീഡിയോവിലുണ്ട്.
ഇവര്‍ മദ്യപിച്ച്‌ തെറിവിളിച്ചതായാണ് നേതാവിന്റെ ആരോപണം.

സംസ്ഥാന നേതാവിന്റെ പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയപ്പോള്‍ നേരത്തെ തെറിവിളിച്ച എസ് ഐ മാര്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം. പരാതിയില്‍ പറഞ്ഞ എസ് ഐ മാര്‍ രക്ഷപെട്ടതിനാല്‍ ഇവര്‍ മദ്യപിച്ചോ എന്നതിന് തെളിവോ, തൊണ്ടിയോ കണ്ടെത്താനായിട്ടില്ല. എന്തായാലും സംഭവത്തെക്കുറിച്ച്‌ ഗൗരവമായ പരിശോധന നടത്താന്‍ തന്നെയാണ് വകുപ്പിന്റെ തീരുമാനം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments