banner

അഞ്ചാലുംമൂട്ടിൽ റോഡ് വക്കിലെ ചതുപ്പിൽ കൊതുക് പെരുകുന്നു...!, ഹൃദയഭാഗത്തെ വൃത്തിയില്ലായ്മയിൽ നടപടി സ്വീകരിക്കാതെ കോർപ്പറേഷൻ, അധികൃതർ അറിഞ്ഞില്ലേ? ഈ വ്യാപാരികളുടെ ദുരവസ്ഥ


സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമൂട് ഡിവിഷനിലെ അഞ്ചാലുംമൂട് ജംഗ്ഷൻ്റെ ഹൃദയഭാഗത്ത് പൈങ്ങാവിൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയോട് ചേർന്ന് റോഡ് വക്കിൽ ചതുപ്പ്.  ഇവിടെ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുകയാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. സംസ്ഥാനത്താകെ പന്നിപ്പനിയും ഡെങ്കിയും കോളറയും പടർന്ന് പിടിക്കുമ്പോഴാണ് കൊല്ലം കോർപ്പറേഷൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കൊതുകിന് പെറ്റ് പെരുകുന്നതിനുള്ള സാഹചര്യം ഒരുക്കുന്നത്. 

കോർപ്പറേഷനിൽ അറിയിച്ച് ഇവിടെ അല്പം മരുന്ന് അടിക്കുവാൻ വ്യാപാരികൾ സ്ഥലത്തെ ആശാവർക്കറോട് ആവശ്യപ്പെട്ടപ്പോൾ  "നിങ്ങൾ കോർപ്പറേഷനിലോട്ട് ചെന്ന് പറയ്, എൻ്റെ പണി ഇതല്ല "  എന്നുള്ള പരിഹാസവും, വ്യാപാരികൾ പറയുന്നു. പ്രദേശത്ത് വലിയതോതിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥിതിയുണ്ട്, ഈ പ്രശ്നത്തിലും നടപടി സ്വീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് വ്യാപാരികൾ പറയുന്നു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ഉൾപ്പെടെ നിരവധി കടകളാണ് പ്രദേശത്ത് പ്രവർത്തിക്കുന്നത്. പഴയ തിയേറ്റർ കോംപ്ലക്സിന് തൊട്ടടുത്തുള്ള സ്ഥലത്താണ് മഴവെള്ളം കെട്ടിക്കിടന്ന് ചതുപ്പായി ഈ വെള്ളത്തിൽ കൊതുക് പെരുകുന്നത്. സംസ്ഥാനത്താകെ പന്നിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു പിടിക്കുകയാണ് ഇതിനിടയാണ് ആരോഗ്യ ഭീഷണി ചൂണ്ടിക്കാട്ടിയിട്ടും കോർപ്പറേഷൻ നടപടി സ്വീകരിക്കാത്തത്. സംഭവത്തിൽ ചതുപ്പ് മൂടാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെ മാലിന്യം നിക്ഷേപം അവസാനിപ്പിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments