സ്വന്തം ലേഖകൻ
തൃക്കരുവ : കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രോജക്ടുകൾ പോലും നടപ്പിലാക്കാൻ കഴിയാതെ വന്നതോടെ തൃക്കരുവ ഗ്രാമപഞ്ചായത്ത് ഭരണം പ്രതിസന്ധിയിൽ എന്ന് സൂചന. സ്ട്രീറ്റ് ലൈറ്റ് പരിപാലനവുമായി ബന്ധപ്പെട്ട കരാർ പണം കൊടുക്കാതിരുന്നതോടെ നിലച്ച സ്ഥിതിയാണ് ഈ പ്രശ്നവും ജൽജീവൻ മിഷന്റെ മീറ്റർ സ്ഥാപിക്കുന്ന പ്രശ്നവും പഞ്ചായത്ത് നേതൃത്വത്തിൽ ഇടപെട്ട് ശരിയാക്കാതെ ഗ്രാമസഭ കൂടില്ലെന്ന് മെമ്പർമാർ തീരുമാനമെടുത്തതായാണ് വിവരം. കഴിഞ്ഞതവണ സ്വകാര്യ സമ്പാദ്യത്തിൽ നിന്നാണ് പല മെമ്പർമാരും തങ്ങളുടെ വാർഡുകളിലെ സ്ട്രീറ്റ് ലൈറ്റ് പ്രോജക്ടിന്റെ ബൾബുകൾ ശരിയാക്കിയത്. പണമില്ലാത്തതിനാൽ ബൾബ് പഞ്ചായത്തിൽ ലഭ്യമായിരുന്നില്ല. വാർഡിലെ ജനങ്ങൾ ജനപ്രതിനിധികളെ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് സ്വന്തം പോക്കറ്റിൽ നിന്ന് കാശ് എടുത്ത് ബൾബുകൾ ശരിയാക്കിയത്.
എന്നാൽ ഇത്തവണ അതിനുള്ള സാമ്പത്തിക സ്ഥിതി തങ്ങളുടെ പക്കൽ ഇല്ലെന്നും അടിയന്തരമായി ബൾബ് എത്തിക്കാതെ ഗ്രാമസഭ കൂടാൻ ആകില്ലെന്നുമാണ് മെമ്പർമാർ നിലപാടെടുക്കുന്നത്. വിഷയം സെക്രട്ടറിയോട് അവതരിപ്പിച്ചപ്പോൾ ബൾബ് വരുന്ന മുറയ്ക്ക് പകരം തരാം എന്ന് പറഞ്ഞതായും കടം വാങ്ങി ബൾബ് ഇട്ടാൽ കടക്കാർക്ക് പകരം ബൾബ് കൊടുത്താൽ മതിയാകില്ലെന്നും പണം തന്നെ കൊടുക്കേണ്ടി വരുമെന്നും അതിനാൽ അടിയന്തരമായി ഇത്തരം ജനകീയ പ്രശ്നങ്ങൾക്ക് തീരുമാനമെടുക്കണമെന്നും മെമ്പർമാർ ഭരണസമിതിയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനിടെ ജൽ ജീവൻ മിഷന്റെ കണക്ഷൻ നൽകിയ സ്ഥലങ്ങളിൽ മീറ്റർ സ്ഥാപിക്കാത്തതിനാൽ വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഈ പ്രശ്നങ്ങളുമായി നിരവധി പേരാണ് ഓരോ ദിവസവും മെമ്പർമാരെ സമീപിക്കുന്നത്. ഈ വിഷയത്തിലും സ്ഥായിയായ തീരുമാനം ഉണ്ടാകണമെന്ന് മെമ്പർമാർ ഭരണസമിതിയോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം, പ്ലാൻ ഫണ്ട് പോലും ലഭിക്കുന്നില്ല എന്നും ഇതിനാൽ തന്നെ പുതിയ പ്രോജക്ടുകൾ നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നത് വസ്തുതയാണെന്നും ഭരണസമിതിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments