സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തിൽ ആളൊഴിഞ്ഞ് കിടക്കുന്നത് 15 ലക്ഷത്തിലധികം വീടുകൾ. ആളൊഴിഞ്ഞ വീടുകളുടെ എണ്ണം കൂടുമ്പോഴും ഓരോ വർഷവും കേരളത്തിൽ നിർമ്മിക്കുന്ന വീടുകളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ട്. 2021-22 കാലയളവിലെ സംസ്ഥാന നിർമ്മാണ മേഖലയെക്കുറിച്ചുള്ള സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് അനിസരിച്ച് 3.95 ലക്ഷം കെട്ടിടങ്ങളാണ് കേരളത്തിൽ പുതിയതായി രജിസ്റ്റർ ചെയ്തത്. ഇതിൽ ഏകദേശം 2.9 ലക്ഷം കെട്ടിടങ്ങളും വീടുകളാണ്.
2021-22ൽ നിർമിച്ച കെട്ടിടങ്ങളുടെ എണ്ണം മുൻവർഷത്തേക്കാൾ 11.22 ശതമാനം കൂടുതലാണെന്ന് കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ജനങ്ങളുടെ വരുമാനത്തിലുണ്ടായ പുരോഗതിയാണ് വർധനവിന്റെ പ്രധാന കാരണം.
റിപ്പോർട്ട് അനുസരിച്ച്, പുതിയതായി നിർമിച്ച 53,774 കെട്ടിടങ്ങളുമായി മലപ്പുറം ജില്ലയാണ് നിർമ്മാണത്തിൽ മുന്നിൽ. ഇടുക്കിയിലാണ് നിർമ്മാണത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 8,751 കെട്ടിടങ്ങളാണ് ഈ കാലയളവിൽ ഇടുക്കിയിൽ നിർമ്മിച്ചത്.
മലപ്പുറം ജില്ലയിലെ ഗണ്യമായ വർധനവിന് പിന്നിൽ, ജനസംഖ്യാ വർധനവ്, നഗരവൽക്കരണം, വിദേശ പണത്തിൽ നിന്നുള്ള സാമ്പത്തിക വികസനം തുടങ്ങിയ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടേക്കാമെന്ന് സൂചിപ്പിക്കുന്നു. സംസ്ഥാന ആസൂത്രണ ബോർഡ്- 2022 വർഷത്തിലെ കണക്കുകൾ പ്രകാരം, ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യക്തികൾ അവരുടെ ആവശ്യങ്ങളുമായി ആനുപാതികമല്ലാത്ത രീതിയിലുള്ള വലിയ വീടുകൾ നിർമ്മിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു.
കൂടാതെ പല കുടുംബങ്ങളും ഒന്നലധികം വീടുകൾ സ്വന്തമായുള്ളവരാണ്. ഇതിൽ, ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 10-15 ലക്ഷം വീടുകളാണ് ആളൊഴിഞ്ഞ് കിടക്കുന്നത്. ഉയർന്ന ഇടത്തരം അല്ലെങ്കിൽ സമ്പന്നരായ കുടുംബങ്ങളിലാണ് ഈ പ്രവണത കൂടുതലെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം, കഴിഞ്ഞ വർഷത്തെ മൊത്തം നിർമ്മാണത്തിൽ, 26.42 ശതമാനം മാത്രമാണ് വാണിജ്യ, വ്യാവസായിക കെട്ടിടങ്ങൾ ഉൾപ്പെടുന്ന നോൺ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഉള്ളത്. നോൺ റെസിഡൻഷ്യൽ വിഭാഗത്തിൽ, 85.52 ശതമാനം വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. വ്യാവസായിക മേഖലയിലും സ്ഥാപന മേഖലയിലും യഥാക്രമം 4.87 ശതമാനവും 2.53 ശതമാനവും മാത്രമാണുള്ളത്.
പുതിയ കോൺക്രീറ്റ് നിർമിതികളിൽ സംസ്ഥാന സർക്കാരിൻ്റെ സംഭാവനകൾ നിസാരമാണെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. 2021-22ൽ നിർമ്മിച്ച മൊത്തം 3,95,803 കെട്ടിടങ്ങളിൽ 97.76 ശതമാനം സ്വകാര്യ വ്യക്തികളുടേതും, 0.76 ശതമാനം സർക്കാർ/തദ്ദേശ സ്ഥാപനങ്ങളുടേതും 1.48 ശതമാനം മറ്റുള്ളവരുടേതുമാണ്.
കഴിഞ്ഞ വർഷങ്ങളിൽ നിർമ്മിച്ച വീടുകളിൽ 70.96 ശതമാനം ഗ്രാമപ്രദേശങ്ങളിലും 29.04 ശതമാനം നഗരപ്രദേശങ്ങളിലുമാണെന്ന്, സംസ്ഥാന ഗ്രാമ വ്യവസായ, സാമ്പത്തിക പ്രവർത്തന റിപ്പോർട്ട് സൂചിപ്പിക്കുന്നു. 69.62 ശതമാനം നോൺ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഏറ്റവും വലിയ ഭാഗവും ഗ്രാമീണ മേഖലയിലാണ്. 2021-22ൽ നിർമ്മിച്ച പുതിയ കെട്ടിടങ്ങളിൽ, ഏകദേശം 85.13 ശതമാനം വ്യാവസായിക കെട്ടിടങ്ങളും 73.74 ശതമാനം സ്ഥാപന കെട്ടിടങ്ങളും ഗ്രാമീണ മേഖലയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(68).jpg)
0 Comments