സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഈ വർഷവും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. പരിപാടി നടത്തിപ്പ് സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് പദ്ധതി. അവധിക്കാലമായതിനാൽ കൂടുതൽ പേർ പരാപാടിയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസംബറിൽ തീരുമാനിച്ചിരിക്കുന്നത്.
പരുപാടിയുടെ ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. 27.14 കോടി രൂപ വിവിധ വകുപ്പുകളിലൂടെ അനുവദിച്ചാണ് കഴഞ്ഞ വർഷം കേരളീയം നടത്തിയത്. എന്നാൽ കഴിഞ്ഞ വര്‍ഷത്തെ സ്പോൺസർഷിപ്പ് കണക്കുകൾ പുറത്തുവിടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
എല്ലാ വർഷവും കേരളീയം നടത്തുമെന്ന് കഴിഞ്ഞ വർഷം പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്തി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്തി പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് കേരളീയം നടത്തിയത്.
കോടികൾ മുടക്കിയാണ് കലാസാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ അണിനിരത്തി കേരളീയം സംഘടിപ്പിച്ചത്. നടി ശോഭന അവതരിപ്പിച്ച നൃത്ത പരിപാടിയും, കെഎസ് ചിത്രയുടെ ഗാനമേളയും ഉൾപ്പെടെയായിരുന്നു ഇത്. മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് അവതരിപ്പിച്ച സ്പെഷ്യൽ ഷോ, ഗായകൻ എം ജയചന്ദ്രന്റെ ജയം ഷോ, സ്റ്റീഫൻ ദേവസ്സി, മട്ടന്നൂർ ശങ്കരൻകുട്ടി എന്നിവരുടെ ഫ്യുഷൻ ഷോ തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(40).jpg)
0 Comments