banner

26 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഭവം...!, പുലർച്ചെ അടുക്കളയുടെ ഗ്രിൽ തകർത്ത് വീടിനുള്ളിൽ കയറി, അലമാര കുത്തിതുറന്ന് കവർച്ച, മോഷണ രീതി കണ്ട് പഴയ ഫയലുകൾ പരതി അന്വേഷണസംഘം, ചില സൂചനകൾ കിട്ടിയതോടെ പോയി പൊക്കി, ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് പ്രതി


സ്വന്തം ലേഖകൻ
മലപ്പുറം : മലപ്പുറം ഇരിമ്പിളിയം മങ്കേരിയിൽ വീട്ടിൽ നിന്ന് 26 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. വല്ലപ്പുഴ സ്വദേശി നൗഷാദാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായത്. ഈ മാസം മൂന്നിന് പുലർച്ചെയാണ് മങ്കേരി സ്വദേശി മുഹമ്മദലിയുടെ വീട്ടിൽ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്. വീട്ടുടമയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.

വീട് കുത്തിതുറന്ന് മോഷണം നടന്ന പഴയകാല കേസുകളിലെ പ്രതികളെ കുറിച്ചുള്ള അന്വേഷണത്തിലാണ് സംശയം നൗഷാദിലേക്ക് നീണ്ടത്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ വിൽക്കുകയും പണയം വെയ്ക്കുകയും ചെയ്തു എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

അടുക്കളയുടെ ഗ്രിൽ തകർത്താണ് പ്രതി നൗഷാദ് വീടിനകത്ത് കയറിയത്. മുഹമ്മദലിയും ഭാര്യയും സഹോദരിയുമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നൗഷാദിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ മോഷണ കേസുകൾക്ക് തുമ്പുണ്ടാക്കാൻ സാധിക്കുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments