സ്വന്തം ലേഖകൻ
തിരുവനന്തപുരം : കാൻസർ പ്രതിരോധ രംഗത്ത് വിപ്ളവകരമാർന്ന കണ്ടുപിടിത്തത്തിന് മലയാള ഗവേഷകൻ നേതൃത്വം നല്‍കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് 60 കോടി രൂപയുടെ ഫണ്ടിംഗ്.
എറണാകുളം വൈറ്റില സ്വദേശിയായ അശ്വിൻ നന്ദകുമാർ (29), ചെന്നൈ സ്വദേശിയായ അശ്വിൻ ജയ്‌നാരായണൻ (27) എന്നിവരുടെ സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ഗ്രാൻസ ബയോയ്‌ക്കാണ് 7.14 മില്യണ്‍ യു.എസ് ഡോളർ (60 കോടി രൂപ) ഗവേഷണ സഹായം ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലാണ് കമ്പനിയുടെ ആസ്ഥാനം.
അമേരിക്കൻ സ്‌റ്റാർട്ട് അപ്പ് ആക്‌സിലറേറ്റർ വൈ കോംബിനേറ്റർ വഴി കേവലം 12 ദിവസം കൊണ്ടാണ് ഈ മിടുക്കന്മാർ ഇത്രയും വലിയ തുക സമാഹരിച്ചത്. ഇരുവരെയും കൂടാതെ ഓക്‌സ്ഫോർഡിലെ പ്രൊഫസർ കൂടിയായ മൈക്കല്‍ ഡസ്‌റ്റിനും കമ്പനിയുടെ ഭാഗമാണ്. കാൻസർ എന്ന മഹാമാരിയെ ഉന്മൂലനം ചെയ്യുന്ന കണ്ടെത്തല്‍
കാൻസർ അടക്കമുള്ള ഏതൊരു രോഗത്തെയും പ്രതിരോധിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളാണ് (ഇമ്മ്യൂണ്‍ സെല്‍സ്). ഈ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് ഇത്തരം പ്രതിരോധത്തിന് ശരീരത്തെ സജ്ജമാക്കുന്നത്. എന്നാല്‍ കാൻസർ കോശങ്ങള്‍ നമ്മുടെ പ്രതിരോധ കോശങ്ങളെ നശിപ്പിക്കുന്നു.
തുടർന്നാണ് ഒരാള്‍ രോഗത്തിന് കീഴ്‌പ്പെടുന്നത്. പ്രതിരോധ കോശങ്ങളുടെ സഹായമില്ലാതെ അ
ഥവാ അവയുടെ അസാന്നിദ്ധ്യത്തില്‍ എങ്ങിനെ പ്രതിരോധ ശേഷി നേടിയെടുക്കാം എന്നതായിരുന്നു അശ്വിൻമാരുടെ ഗവേഷണം.
പ്രോട്ടീൻ തെറാപ്പി പ്രക്രിയയിലൂടെ രോഗങ്ങളെ തകർക്കാൻ പ്രതിരോധ കോശങ്ങള്‍ ആർജിക്കുന്ന ആയുധമായ ‘ആക്രമണ കണങ്ങള്‍’ (അറ്റാക്ക് പാർട്ടിക്കിള്‍സ്) ഇവർ കണ്ടെത്തുകയായിരുന്നു. കാൻസർ ബാധിക്കുന്ന ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ നശിപ്പിക്കപ്പെടുമ്പോള്‍ പകരം ഇതേ ആയുധം മനുഷ്യ ശരീരത്തിലേക്ക് കടത്തിവിട്ട് കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതാണ് ടെക്‌നിക്ക്. ഇതിനുള്ള പേറ്റന്റും ഗ്രാൻസ ബയോ നേടിക്കഴിഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(58).jpg)
0 Comments