സ്വന്തം ലേഖകൻ
കണ്ണൂര്‍ : ബി ജെ പി നേതൃത്വത്തിനെതിരെ ബി ജെ പി മുന്‍ സംസ്ഥാനഅധ്യക്ഷന്‍ സി.കെ പത്മനാഭന്‍ തുറന്നടിച്ച് രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.കെ പി പാര്‍ട്ടിയിലുണ്ടായ പുതിയ പ്രവണതകളെ നഖശിഖാന്തം എതിര്‍ത്തു കൊണ്ടു രംഗത്തു വന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് വരുന്നവര്‍ക്ക് പരവതാനി വിരിക്കുമ്ബോള്‍ കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വിറക് വെട്ടികളും വെള്ളം കോരികളുമാത്രമായി മാറ്റിയെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ സി കെ പത്മനാഭന്‍ പറയുന്നു.
അഭിമുഖത്തില്‍ തുറന്നടിച്ചത് ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബി ജെപിയിലേക്ക് ഒഴുകുന്നത് അധികാരം ലക്ഷ്യമിട്ടാണെന്നും ബിജെപിക്ക് അധികാരം നഷ്ടമായാല്‍ ഇവര്‍ തിരിച്ച് പോകുമെന്നും ഇപ്പോള്‍ തന്നെ ചിലര്‍ക്ക് ചാഞ്ചാട്ടം വന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ വളര്‍ത്തികൊണ്ടുവന്നവരെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന് ആലങ്കാരിക പ്രയോഗം മാത്രമാണ് പറുയക എന്നല്ലാതെ അത് നടപ്പില്‍ വരുത്താന്‍ ആവില്ല. ഇത്തരമൊരു മുദ്രാവാക്യവും ശരിയല്ലെന്നും ചരിത്ര പാരമ്ബര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നിന്നും ജയിച്ച ചലച്ചിത്ര നടന്‍സുരേഷ് ഗോപി ബി.ജെ.പിയല്ലെന്നും അദ്ദേഹം ബി ജെ പി നേതാവാ പ്രവര്‍ത്തകനോ യല്ലെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.
ബി.ജെ.പിയെ കുറിച്ച് അറിയുമായിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ദിരാഗാന്ധിയെ ഭാരത മാതാവെന്ന് വിളിക്കുമായിരുന്നില്ല. സിനിമാ രംഗത്ത് നിന്നും വ്യക്തി മാത്രമായിരുന്നു സുരേഷ് ഗോപി. എപി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ വന്നതിന്റെ ഗുണം അദ്ദേഹത്തിന് മാത്രമാണെന്നും ബിജെപിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍പാര്‍ട്ടിയിലെ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ സി.കെ പത്മനാഭന്റെ വിമര്‍ശനങ്ങളില്‍ സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments