banner

കോഴിക്കൂടിന് അടുത്ത് അർദ്ധനഗ്നനായി ഒരാള്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍...!, കള്ളനെന്ന് കരുതി പിടികൂടിയപ്പോൾ പോലീസിനോട് വിശന്നിട്ടാണ് സാറേയെന്ന് 27കാരന്‍, യുവാവിന്റെ ദയനീയാവസ്ഥയിൽ മനസ്സലിവ് തോന്നി പോലീസ് ഉദ്യോഗസ്ഥർ, പിന്നീട് സംഭവിച്ചത് ഇങ്ങനെ


സ്വന്തം ലേഖകൻ
കാസര്‍കോട് : കള്ളനെന്ന് കരുതി നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച യുവാവിന്റെ കദനകഥയില്‍ ദയ തോന്നി പൊലീസും നാട്ടുകാരും. കാസര്‍കോടാണ് സംഭവം നടന്നത്. എടത്തോടുള്ള ഒരു വീടിന്റെ സമീപം കഴിഞ്ഞ ദിവസമാണ് 27കാരന്‍ എത്തിയത്. ഷര്‍ട്ടിടാതെ കോഴിക്കൂടിന് സമീപം കടന്നുപോകുന്ന ഇയാളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു.

തുടര്‍ന്നാണ് കള്ളനാണെന്ന് കരുതി ഇയാളെ നാട്ടുകാര്‍ പിടികൂടി വെള്ളരിക്കുണ്ട് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിശന്നിട്ടാണ് സാറേ ഇത് ചെയ്തതെന്നായിരുന്നു യുവാവ് പൊലീസിനോട് പറഞ്ഞത്.

രാവിലെ ഒരു കട്ടന്‍ ചായ മാത്രമാണ് കുടിച്ചത്. കോഴിയെ വിറ്റു കിട്ടുന്ന പണം കൊണ്ട് വയറുനിറയെ ഭക്ഷണം കഴിക്കുക മാത്രമായിരുന്നു യുവാവിന്റെ ആഗ്രഹമെന്ന് പൊലീസ് മനസിലാക്കി.

രാജപുരം പൂടക്കല്ലില്‍ താമസിക്കുന്ന യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.
രാവിലെ വീട്ടില്‍ നിന്നിറങ്ങി 18 കിലോമീറ്ററോളം നടന്നാണ് എടത്തോട് എത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് സ്റ്റേഷന്‍ മെസിലുണ്ടായിരുന്ന ഭക്ഷണം നല്‍കിയാണ് പൊലീസ് യുവാവിനെ വിട്ടത്. രാത്രി പൊലീസ് ജീപ്പില്‍ യുവാവിനെ വീട്ടിലെത്തിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments