banner

ഒരാൾക്ക് 18 തികഞ്ഞില്ല...!, മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം നഗരത്തിൽ, യുവാവിനെ അടിച്ചുവീഴ്ത്തി കൈവശമുണ്ടായിരുന്ന പണം കവർന്ന രാത്രി കവർച്ച സംഘം പിടിയിൽ


സ്വന്തം ലേഖകൻ
പാലക്കാട് : രാത്രി കാലങ്ങളിൽ നഗരത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന ആറംഗ സഘം അറസ്റ്റിൽ. ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിൻ (18), ആലംകോട് ഒലവക്കോട് സ്വദേശി കൃഷ്ണ (23),പുത്തൂർ സ്വദേശി അർജുൻ (20), കൽപാത്തി വലിയപാടം സ്വദേശി വിശാൽ (18) എന്നിരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം എട്ടാം തിയതി രാത്രി ആറ് പേരടങ്ങുന്ന ഈ സംഘം മൂന്ന് ബൈക്കുകളിലായി എത്തി പാലക്കാട് ടൗണിലേക്ക് എത്തിയ കൊല്ലങ്കോട് സ്വദേശിയെ  അടിച്ചുവീഴ്ത്തി കൈവശം  ഉണ്ടായിരുന്ന 7200 രൂപയും, വിലപിടുപ്പുള്ള മൊബൈൽ ഫോണും കവർന്ന കേസിൽ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികൾ പിടിയിലായത്. പാലക്കാട് എ എസ് പി അശ്വതി ജിജിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് സബ് ഇൻസ്പെകടർ ഐശ്വര്യ സി യുടെ  നേതൃത്വത്തിലുള്ള പൊലീസ്  സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments