banner

കെഎസ്ഇബിയിൽ ജോലി ചെയ്യാൻ താല്പര്യമുണ്ടോ?...!, അസിസ്റ്റന്റ് എഞ്ചിനീയർ പോസ്റ്റിലേക്ക് 32 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ച് പി.എസ്.സി, സ്ഥിര നിയമനത്തിൽ ശമ്പളം 40,975 രൂപ മുതൽ 81,630 രൂപ വരെ, അവസാന തീയതി ജൂലൈ 17


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ പോസ്റ്റിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ആകെ 32 ഒഴിവുകളാണ് ഉള്ളത്. ആകെയുള്ള ഒഴിവുകളിലേക്ക് 10 ശതമാനം കെ.എസ്.ഇ.ബി ജീവനക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17.

തസ്തിക& ഒഴിവ്: കെ.എസ്.ഇ.ബിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ്. കേരള സർക്കാരിന് കീഴിൽ സ്ഥിര നിയമനമാണ് നടക്കുന്നത്. ആകെ 32 ഒഴിവുകൾ.

കാറ്റഗറി നമ്പർ: 129/2024. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.

യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ അംഗീകൃത സര്വകലാശാല ബിരുദം/ തത്തുല്യം. അല്ലെങ്കിൽ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ നൽകുന്ന സിവിൽ എഞ്ചിനീയറിങ്ങിൽ അസോസിയേറ്റ് മെമ്പർഷിപ്പ് ഡിപ്ലോമ അല്ലെങ്കിൽ അതിന് തത്തുല്യമായ മറ്റേതെങ്കിലും ഡിപ്ലോമ.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,975 രൂപ 81,630 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ സർക്കാർ സർവീസിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.

കേരള പി.എസ്.സി മുഖേനയാണ് കെ.എസ്.ഇ.ബിയിലേക്ക് അപേക്ഷ നൽകേണ്ടത്. ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ വെബ്സൈറ്റ് മുഖേന കാറ്റഗറി സെലക്‌ട് ചെയ്ത് അപേക്ഷ നൽകാം. എഴുത്ത് പരീക്ഷയുടെയും, ഇന്റര്വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments