banner

ഈ അവസരം ജൂലൈ 31 വരെ മാത്രം..!, യോഗ്യത പത്താം ക്ലാസ് പാസായാൽ മതി, ​ സർക്കാരിന് കീഴിൽ ബാങ്കിലും തപാൽ വകുപ്പിലുമായി 55,000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 18000 രൂപ മുതൽ അരലക്ഷം രൂപ വരെ ശമ്പളം, ഉടൻ അപേക്ഷിക്കൂ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സർക്കാർ ജോലി ഇനി കയ്യെത്തും ദൂരത്ത്. പത്താം ക്ലാസ് പാസായവർക്കും ബിരുദധാരികള്‍ക്കുമായി ​ഗവൺമെന്റിന്റെ കീഴിൽ 55,000 തൊഴിലവസരങ്ങൾ. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. തപാല്‍ വകുപ്പില്‍ മാത്രമായി 2024ല്‍ 35,000 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിള്‍ സവാരിയും അറിഞ്ഞിരിക്കണം.18 നും 40നും ഇടയിലാണ് പ്രായപരിധി. മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ജൂണ്‍ 25 മുതല്‍ ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള സമയം. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in. ലൂടെ അപേക്ഷിക്കാം. എസ്‌എസ്‌സി റിക്രൂട്ട്‌മെന്റില്‍ 8,326 ഒഴിവുകളുണ്ട്. 18നും 27നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ജോലി ലഭിക്കുക. പ്രതിമാസം 18,000 രൂപ മുതല്‍ 22,000 രൂപ വരെയാണ് ശമ്പളം.

എസ്‌എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂലായ് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഐബിപിഎസില്‍ 6,128 ഒഴിവുകളാണുള്ളത്. ബിരുദമുള്ളവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900രൂപ മുതല്‍ 47,920 രൂപ വരെയാണ് ശമ്പളം. പ്രിലിമിനറിയിലൂടെയും മെയിൻ പരീക്ഷയിലൂടെയും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും.

27 വയസാണ് പ്രായപരിധി. ജൂലായ് 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ibpsonline.ibps.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമർപ്പിക്കാം.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments