banner

മോഷണക്കേസിൽ പിടിയിലായപ്പോൾ പുറത്തുവന്നത് സ്വന്തം അച്ഛനെ കൊന്ന കഥ...!, ഒടുവിൽ പോലീസ് തപ്പിയെടുത്ത വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾക്ക് ഘാതകനായ മകൻ കര്‍മം ചെയ്തു, മൃതദേഹാവശിഷ്ടം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കട്ടപ്പന : കട്ടപ്പന ഇരട്ടക്കൊലക്കേസില്‍ കൊല്ലപ്പെട്ട കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിജയന്റെ (60) മൃതദേഹാവശിഷ്ടം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.

വിജയന്റെ കർമങ്ങള്‍ ചെയ്തത് മകനും കൊലക്കേസ് പ്രതിയുമായ വിഷ്ണുവാണ്. മാർച്ചില്‍ കാഞ്ചിയാറില്‍, വിഷ്ണു ഉള്‍പ്പെടെയുള്ളവർ താമസിക്കുന്ന വാടകവീടിന്റെ തറ മാന്തിയാണ് വിജയന്റെ മൃതദേഹാവശിഷ്ടം പോലീസ് കണ്ടെടുത്തത്.

ഫൊറൻസിക് പരിശോധനയ്ക്കായാണ് ഇത് ഇത്രയും നാള്‍ സൂക്ഷിച്ചത്. ആദ്യം വിജയന്റെ മകളുടെ നവജാതശിശുവിനെയാണ് കൊന്നത്.

ഈ കുഞ്ഞിന്റെ അച്ഛനായ പുത്തൻപുരയ്ക്കല്‍ നിതീഷും(31), വിജയനും മകൻ വിഷ്ണു(29)വും കൂടിയാണ് ഇത് ചെയ്തത്. പിന്നീട് വിജയനെ നിതീഷും വിഷ്ണുവുംചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. മോഷണക്കേസില്‍ നിതീഷും വിഷ്ണുവും പിടിയിലായതിനെത്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ഈ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments