banner

ഏഴ് കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതി ഒളിവിൽ പോയി...!, വിദ്യാര്‍ഥികള്‍ക്ക് വില്പന നടത്തുന്ന മൊത്ത കച്ചവടക്കാർക്ക് കൊടുക്കാനായി കൊണ്ടുവന്ന മൂന്നര കിലോ കഞ്ചാവും 75 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് വീണ്ടും പിടിയിൽ, പിടിയിലായത് കഞ്ചാവ് മൊത്ത കച്ചവടക്കാരിലെ പ്രധാനി


സ്വന്തം ലേഖകൻ
തൃശൂർ :  ഏഴുകിലോ ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിലായിരുന്നയാളെ മൂന്നര കിലോ കഞ്ചാവും 75 ഗ്രാം എം.ഡി.എം.എയും മൂന്ന് ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂര്‍ ഡാന്‍സാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേര്‍ന്ന് പിടികൂടി.

മാള ഗുരുതിപ്പാല അണ്ണനല്ലൂര്‍ കോട്ടുകര വിശാല്‍ (34) ആണ് അറസ്റ്റിലായത്.തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാളുകളായി നടത്തിയ അന്വേഷണത്തില്‍ തളിക്കുളം ഹൈസ്‌കൂള്‍ പരിസരത്തുനിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

തീരദേശത്തെ വിദ്യാര്‍ഥികള്‍ക്ക് വില്പന നടത്തുന്ന മൊത്ത കച്ചവടക്കാരെ ലക്ഷ്യമാക്കിയാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവന്നതെന്നും ഇവ കൈമാറാന്‍ കാത്തുനില്‍ക്കുമ്ബോഴാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. വാടാനപ്പള്ളി പൊലീസ് ഏഴ് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ പ്രധാന പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മാള പൊലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍പ്പെട്ട വിശാല്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. എറണാകുളം, തൃശൂര്‍ ജില്ലകളിലെ കഞ്ചാവ് മൊത്ത കച്ചവടക്കാരില്‍ പ്രധാനിയുമാണ്. ആര്‍ക്കെല്ലാമാണ് ഇയാള്‍ കഞ്ചാവും എം.ഡി.എം.എയും വില്‍പ്പന നടത്തുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വാടാനപ്പള്ളി എസ്. എച്ച്‌.ഒ. ബിനു, എസ്.ഐ മാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് എസ്.ഐമാരായ സി.ആര്‍. പ്രദീപ്, പി. ജയകൃഷ്ണന്‍, ടി.ആര്‍. ഷൈന്‍, ഡാന്‍സാഫ് അംഗങ്ങളായ ലിജു ഇയ്യാനി, സൂരജ് വി. ദേവ്, പി.എക്‌സ്. സോണി, എം.വി. മാനുവല്‍, നിഷാന്ത്, കെ.ജെ. ഷിന്റോ, വാടാനപ്പള്ളി പൊലീസ് സീനിയര്‍ സി.പി.ഒ. മനോജ് അലി, സി.പി.ഒ. ജിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ലഹരി പിടികൂടിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments