banner

എസ്എഫ്ഐ പ്രവർത്തകരെ കൊലചെയ്യാൻ ശ്രമിച്ച യുവാവ് ഇപ്പോൾ സിപിഐഎം അംഗം...!, ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്നത് ഒളിവിലായ പ്രതി, പാർട്ടിയിൽ ചേർന്ന സുധീഷ് പോലീസ് രേഖകളിൽ ഇപ്പോഴും ഒളിവിൽ, പ്രതിരോധത്തിലായി സിപിഎം ജില്ലാ നേതൃത്വം, വിശദമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി


സ്വന്തം ലേഖകൻ
പത്തനംതിട്ട : കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്നവരിൽ പോലീസ് രേഖകളിൽ എസ്എഫ്ഐ അനുഭാവികൾക്കെതിരായ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും.

കാപ്പ കേസിലുൾപ്പെടെ പ്രതിയായിരുന്ന മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്ന സുധീഷ് പോലീസ് രേഖകളിൽ ഇപ്പോഴും ഒളിവിലാണ്.

കഴിഞ്ഞ നവംബറിൽ സിനിമ കണ്ടു മടങ്ങിയ എസ്എഫ്ഐ അനുഭാവികളായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം പ്രതിയാണ് സുധീഷ്. ശരൺ ചന്ദ്രനാണ് ഒന്നാം പ്രതി. ശരൺ ഈ കേസിൽ ജാമ്യമെടുത്തിരുന്നു. നാലാം പ്രതിയായ സുധീഷ് ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്.

സിനിമ കണ്ട് കോഴഞ്ചേരിയിലേക്കു മടങ്ങും വഴി എസ്എഫ്ഐ അനുഭാവികളായ 2 യുവാക്കൾ കാർ നിർത്തി സെൽഫി എടുക്കുന്നതു കണ്ട് ശരൺചന്ദ്രനും സുധീഷുമടക്കമുള്ള സംഘം പ്രശ്നമുണ്ടാക്കുകയായിരുന്നു.

ഇടിവള ഉപയോഗിച്ച് മർദിച്ചെന്നും കാറിൽ കയറ്റി വശങ്ങളിൽ ഇടിപ്പിച്ചെന്നും മറ്റാളുകൾ വന്നില്ലായിരുന്നെങ്കിൽ മരണം പോലുമുണ്ടായേനെയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. 8 പ്രതികളാണ് ഈ കേസിലുള്ളത്.

ബിജെപിയിൽ നിന്ന് 60ലേറെ പ്രവർത്തകർ വർഗീയത ഉപേക്ഷിച്ച് തങ്ങൾക്കൊപ്പം ചേരുന്നു എന്നാണ് സിപിഎം അവകാശപ്പെട്ടത്. ഇതിലൊരാൾ കഞ്ചാവുമായി പിടിയിലായപ്പോൾ എക്സൈസിന്റെ ഗൂഢാലോചനയെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു.

തുടർച്ചയായി വിമർശനങ്ങൾ ഉയർന്നതോടെ സിപിഎം പ്രതിരോധത്തിലായി. സ്വീകരിച്ച എല്ലാവരെയും അറിയില്ലെന്നും വിശദമായി പരിശോധിക്കണമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. ആകെ 62 പേരാണ് കാപ്പ കേസ് പ്രതിക്കൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച സിപിഎമ്മിൽ എത്തിയത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments