banner

ആകാശ് തില്ലങ്കേരിയുടെ മാസ് വീഡിയോ...!, വീഡിയോയിലെ രുപമാറ്റം വരുത്തിയ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി, ഇത്തരം വണ്ടി റോഡിൽ ഉണ്ടാകാൻ പാടില്ലെന്ന് നിരീക്ഷണം


സ്വന്തം ലേഖകൻ
കൊച്ചി : രുപമാറ്റം വരുത്തിയ വാഹനത്തിൽ, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ നിയമം ലംഘിച്ചുള്ള യാത്രയെ വിമർശിച്ച് ഹൈക്കോടതി. വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ റോഡിൽ ഉണ്ടാകാൻ പാടില്ലെന്നും ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാനും മോട്ടോർ വാഹന വകുപ്പിനും പൊലീസിനും കോടതി നിർദേശം നൽകി.

ആകാശ് തില്ലങ്കേരിയുടെ വാഹനം പിടിച്ചെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു. സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിൻ്റെ നിർദേശം. ആകാശ് തില്ലങ്കേരിയും കൂട്ടാളികളും ഓടിച്ച വാഹനത്തിൻ്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവ്. രൂപമാറ്റം വരുത്തിയ വാഹനം വയനാട് പനമരത്ത് ആകാശ് തില്ലങ്കേരി ഓടിക്കുന്നത് സമൂഹമാധ്യമങ്ങളിൽ കണ്ടാണ് കോടതിയുടെ നടപടി.

രജിസ്ട്രേഷൻ നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റംവരുത്തിയ വാഹനത്തിലാണ് ആകാശ് തില്ലങ്കേരി യാത്രിനടത്തി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത്തരത്തിലുള്ള നടപടി മറ്റുള്ളവർക്ക് നിലമം ലംഘിക്കാൻ പ്രചോദനമാകുമെന്നും, സാമൂഹ്യ മാധ്യമങ്ങൾ ഇതിൽ ജാഗ്രത പുലർത്തണമെന്നും ഹൈക്കോടതി അറിയിച്ചു.

വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കണം. നിയമ ലംഘകർക്കെതിരെ കേസെടുക്കാനും കോടതി നിർദേശിച്ചു. ഇത്തരം നിയമലംഘനങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെയും കേസെടുക്കണമെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. സ്വീകരിച്ച നടപടിയിൽ സർക്കാർ റിപ്പോർട്ട് നൽകണം.

മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് നിയമം ലഘിച്ച് യാത്രനടത്താൻ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഈ വാഹനത്തിന്റെ പേരിൽ മുൻപും നിരവധി സമാന കേസുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments